Sunday, March 22, 2026 Last Updated 8 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 06.02 PM

‘തോളിൽ കൈയ്യിട്ട് നടക്കുന്നവന്റെ കുത്തിന് ആഴമേറും’; യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അബിൻ വർക്കിക്ക് വിമർശനം

abin varkey
photo - facebook

പാലക്കാട് : യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് അബിൻ വർക്കിക്കെതിരെ രൂക്ഷവിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് വിമർശനം. കട്ടപ്പ ബാഹുബലിയെ കുത്തുന്ന ചിത്രം പോസ്റ്റ് ചെയ്താണ് വിമർശനം ഉയർന്നത്.

ചിത്രത്തിന്റെ് ബാക് ഗ്രൌണ്ടില്‍ അബിന്‍ വര്‍ക്കിയുടെ ചിത്രവും കാണാം. തോളില്‍ കൈയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറും എന്നാണ് ചിത്രത്തിലെ വാചകം. പിന്നില്‍ നിന്ന് കുത്തി ഒരുത്തനെ നശിപ്പിച്ചിട്ട് ഒരു ഒറ്റുകാരനും വരേണ്ടെന്നും വിമര്‍ശനം ഉണ്ട്. ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവര്‍ കണ്ണാടിയില്‍ നോക്കണമെന്നും നേതാക്കള്‍. എ ഗ്രൂപ്പില്‍പ്പെട്ട യൂത്ത് നേതാക്കളാണ് അബിനെതിരെ വിമര്‍ശനവുമായി എത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നീക്കത്തിന് പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന സംശയത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക സന്ദേശ വിവാദത്തില്‍ കുടുങ്ങി രാജിവെച്ചതോടെ പുതിയ അധ്യക്ഷനായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പ്‌നോമിനിയായ മത്സരിച്ച അബിന്‍ വര്‍ക്കിക്കാണ് സാധ്യത കൂടുതല്‍. സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായത്.

Ads by Google
Friday 22 Aug 2025 06.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google