Wednesday, March 18, 2026 Last Updated 44 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 02.42 PM

എന്റെ നായകന്‍, വഴികാട്ടി, പ്രചോദനം; ഏറ്റവും നല്ല അച്ഛനായതിന് നന്ദി; ചിരഞ്ജീവിയുടെ കാല്‍ തൊട്ട് വണങ്ങി രാം ചരണ്‍ -വീഡിയോ

ram-charan
photo-www.instagram.com/alwaysramcharan/

ചിരഞ്ജീവിയുടെ 70 ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് മകനും നടനുമായ രാം ചരണ്‍. കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിരഞ്ജീവിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാം ചരണിന്റെ ആശംസ.

വീഡിയോയില്‍ രാം ചരണ്‍ ചിരഞ്ജീവിക്ക് കേക്ക് കൊടുക്കുന്നതും കാലില്‍ തൊട്ട് വണങ്ങുന്നതും കാണാം. ശേഷം ചിരഞ്ജീവി മകനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

‘ഇന്ന് നിങ്ങളുടെ ജന്മദിനം മാത്രമല്ല, നിങ്ങള്‍ എന്ന അവിശ്വസനീയ മനുഷ്യന്റെ ആഘോഷമാണ്. എന്റെ നായകന്‍, എന്റെ വഴികാട്ടി, എന്റെ പ്രചോദനം. എനിക്ക് ലഭിച്ച എല്ലാ വിജയങ്ങളും, ഞാന്‍ വഹിക്കുന്ന എല്ലാ മൂല്യങ്ങളും നിങ്ങളില്‍ നിന്നാണ്.70 വയസ്സുള്ളപ്പോള്‍, നിങ്ങള്‍ ഹൃദയത്തില്‍ ചെറുപ്പമായി വളരുകയും എക്കാലത്തേക്കാളും പ്രചോദനം നല്‍കുകയും ചെയ്യുന്നു.

നിങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും വരാനിരിക്കുന്ന എണ്ണമറ്റ മനോഹരമായ വര്‍ഷങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആര്‍ക്കും ആഗ്രഹിക്കാവുന്ന ഏറ്റവും നല്ല അച്ഛനായതിന് നന്ദി. ജന്മദിനാശംസകള്‍’ എന്നായിരുന്നു രാം ചരണ്‍ കുറിച്ചത്.

ചിരഞ്ജീവിയുടെ ജന്മദിനാഘോഷത്തിനായി രണ്ട് കേക്കുകള്‍ ഒരുക്കിയിരുന്നു, അദ്ദേഹത്തിന് ചുറ്റും ഭാര്യ സുരേഖയും മക്കളും പേരക്കുട്ടികളും ഉണ്ടായിരുന്നു. ആരാധകരും സെലിബ്രിറ്റികളുമടക്കം നിരവധിപ്പേരാണ് മെഗാസ്റ്റാറിന് ആശംസകളറിയിച്ചെത്തുന്നത്.

അതേസമയം മെഹര്‍ രമേശ് സംവിധാനം ചെയ്ത ഭോല ശങ്കര്‍ എന്ന ചിത്രത്തിലാണ് ചിരഞ്ജീവി അവസാനമായി അഭിനയിച്ചത്. 2015 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വേദാലത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഇത്. ഫാന്റസി ആക്ഷന്‍ ചിത്രം വിശ്വംഭരയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിരഞ്ജീവിയോടൊപ്പം തൃഷ കൃഷ്ണന്‍, കുനാല്‍ കപൂര്‍, ആഷിക രംഗനാഥ് എന്നിവവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ads by Google
Friday 22 Aug 2025 02.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google