Wednesday, March 18, 2026 Last Updated 48 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 12.16 PM

' ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം കൂടി രാജി വയ്ക്കണം' ; നിലപാട് മാറ്റി ഐഷ സുല്‍ത്താന

demands

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിലപാട് മാറ്റി സംവിധായിക ഐഷ സുല്‍ത്താന. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കണമെന്ന് ഐഷ വ്യക്തമാക്കി.

'' ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി രാഹുല്‍ മാങ്കൂട്ടം ആ എംഎല്‍എ സ്ഥാനം കൂടി രാജി വയ്ക്കണമെന്നതാണ് എന്റെ അഭിപ്രായം... എന്നിട്ട് വീട്ടില്‍ ഇരിക്കുക. കാരണം കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ മാത്രമാണ്... അത് കാരണം ഈ രാജ്യത്തെ ബാധക്കുന്ന വലിയ വലിയ പ്രശ്‌നങ്ങള്‍ മുങ്ങി പോയികൊണ്ടിരിക്കുന്നു.

നിങ്ങളുടെ പേര് എടുത്തു പറഞ്ഞു, നിങ്ങള്‍ അവരോട് ആവശ്യപ്പെട്ട കാര്യങ്ങളൊക്കെ എണ്ണി എണ്ണി പറയുന്ന അവന്തികയുടെ വീഡിയോ ഞാന്‍ ഇതിന്റെ ഒപ്പം ഷെയര്‍ ചെയ്യുന്നു... ഈ വീഡിയോയില്‍ അവന്തിക ക്രിസ്റ്റല്‍ ക്ലിയര്‍ ക്ലാരിറ്റിയോടെയാണ് കാര്യങ്ങള്‍ പറയുന്നത്... ഇത് കേട്ടിട്ടെങ്കിലും താങ്കള്‍ ആ എംഎല്‍എ സ്ഥാനം രാജി വയ്ക്കുക''. - ഐഷയുടെ വാക്കുകള്‍.

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പേര് പറയാതെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിനെ പരിഹസിച്ച് ഐഷ രംഗത്തുവന്നിരുന്നു. ഇത്രയും സന്തോഷത്തോടെ ഒരാളെപ്പറ്റി പരാതി പറയുന്ന യുവനടിയെ കാണുന്നത് ആദ്യമാണെന്നായിരുന്നു ഐഷയുടെ പ്രതികരണം.

Ads by Google
Friday 22 Aug 2025 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google