Wednesday, March 18, 2026 Last Updated 45 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 11.35 AM

അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ചുളള പരാമര്‍ശം; വിനായകനെ തളളി ' അമ്മ'

amma, against

കൊച്ചി: അടൂര്‍ ഗോപാലകൃഷ്ണനേയും യേശുദാസിനെയും അധിക്ഷേപിച്ചുളള പരാമര്‍ശങ്ങളില്‍ നടന്‍ വിനായകനെ പരസ്യമായി തളളിപ്പറഞ്ഞ് താര സംഘടന അമ്മ. മലയാള സിനിമയുടെ യശസ്സ് അന്തര്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിയ പത്മ വിഭൂഷണ്‍ ജേതാക്കളായ അടൂര്‍ ഗോപാലകൃഷ്ണന്‍, യേശുദാസ് എന്നീ മഹനീയ വ്യക്തിത്വങ്ങളെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപരമായ ഭാഷകൊണ്ട് അധിക്ഷേപിച്ച വിനായകന്റെ ചെയ്തികളില്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അമര്‍ഷവും, ഖേദവും രേഖപ്പെടുത്തുകയും, പ്രസ്തുത വിഷയത്തിലുളള അമ്മയുടെ പ്രതിഷേധം ഇതിനാല്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് വിനായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്. യേശുദാസിന്റെ ചിത്രമടക്കം പങ്കുവെച്ചായിരുന്നു അധിക്ഷേപം. നേരത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരെ അധിക്ഷേപിച്ചുകൊണ്ടും വിനായകന്‍ അധിക്ഷേപ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പൊതു സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് വിനായകന്റെ ഇത്തരം പരാമര്‍ശങ്ങള്‍ തളളി ' അമ്മ' രംഗത്തെത്തിയത്.

Ads by Google
Friday 22 Aug 2025 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google