Wednesday, March 18, 2026 Last Updated 46 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 10.21 AM

' മാര്‍ക്കറ്റിടിഞ്ഞപ്പോള്‍ അല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്'; വിജയ്യുടെ പരാമര്‍ശനത്തിന് മറുപടിയുമായി കമല്‍ഹാസന്‍

to, said

ഇന്നലെ മധുരയില്‍ നടന്ന TVK പൊതുസമ്മേളനത്തില്‍ വിജയ് നടത്തിയ പരാമര്‍ശനത്തിന് പിന്നാലെ ആരാധര്‍ക്കിടയില്‍ സൈബര്‍ പോര് രൂക്ഷം. ' മാര്‍ക്കറ്റിടിഞ്ഞപ്പോള്‍ അല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത്' എന്ന വിജയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. സിനിമാരംഗത്ത് സജീവമായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചുളള തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു വിജയ്.

എന്നാല്‍, ഈ പ്രസ്താവന സിനിമാ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ കമല്‍ഹാസന്‍ ഉള്‍പ്പെടെയുളള താരങ്ങളെ ലക്ഷ്യമിട്ടാണെന്ന് ചിലര്‍ ആരോപിച്ചു.

ഇതോടെ നടന്‍ വിജയിയും കമല്‍ഹാസനും തമ്മിലുളള ആരാധകര്‍ക്കിടയില്‍ സൈബര്‍ പോര് രൂക്ഷമായി. വിഷയം ചര്‍ച്ചയായതോടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങള്‍ കമല്‍ഹാസന്റെ പ്രതികരണം തേടി. വിജയ് ആരുടെയെങ്കിലും പേര് പറഞ്ഞോ എന്ന് തിരിച്ച് ചോദിച്ച കമല്‍ഹാസന്‍, വിലാസം ഇല്ലാത്ത കത്തിന് മറുപടി അയക്കുമോ എന്നും ചോദിച്ചു.

കൂടാതെ വിജയ് അനുജനെപ്പോലെയാണെന്നും പറഞ്ഞ് കമല്‍ഹാസന്‍ പ്രശ്‌നത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കുന്ന തരത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. എന്നാല്‍, ഇരുവരുടെയും ആരാധകര്‍ക്കിടയിലെ സൈബര്‍ പോര് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ തുടരുകയാണ്.

Ads by Google
Friday 22 Aug 2025 10.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google