Wednesday, March 18, 2026 Last Updated 47 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 09.15 AM

മകന്‍ വേദാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പുമായി അമ്മ സരിത

-vedaant-madhavan
photo-www.instagram.com/msaru15

മകന്‍ വേദാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ച് അമ്മ സരിത. നിന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു എന്നാണ് സരിത കുറിച്ചത്. മനോഹരമായ കുടുംബചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സരിതയുടെ ആശംസ.

പ്രിയപ്പെട്ട മകനേ 20 ാം ജന്മദിനാശംസകള്‍ , ഇന്ന് നിന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു. സ്വപ്‌നങ്ങളും വെല്ലുവിളികളും അനന്തമായ അവസരങ്ങളും നിറഞ്ഞ നിന്റെ ഇരുപതുകളിലേക്ക് നീ കാലെടുത്തുവെക്കുന്നു. നീ വളര്‍ന്ന വ്യക്തിയെക്കുറിച്ച് ഞാന്‍ വളരെ അഭിമാനിക്കുന്നു, നിങ്ങള്‍ നേടുന്ന എല്ലാ അത്ഭുതകരമായ കാര്യങ്ങളും കാണാന്‍ എനിക്ക് കാത്തിരിക്കാനാവില്ല. ലവ് യു ലോഡ്‌സ് എന്നാണ് സരിത കുറിച്ചത്.

ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് വേദാന്തിന് ആശംസകളറിയിച്ചെത്തുന്നത്. 20 ാം ജന്മദിനാശംസകള്‍ വേദാന്ത് എന്നാണ് നടി ദിയ മിര്‍സ കുറിച്ചത്. വേദാന്ത് നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ എന്നാണ് രാജ് കുന്ദ്ര കുറിച്ചത്.

നടന്‍ മാധവന്റെയും സരിതയുടെയും മകനാണ് വേദാന്ത്. സിനമാ ലോകവുമായി വേദാന്തിന് ബന്ധമില്ലെങ്കിലും നീന്തല്‍ കായികരംഗത്ത് വേദാന്ത് തന്റേതായ ഇടം നേടിയിട്ടുണ്ട്. മലേഷ്യന്‍ ഓപ്പണില്‍ അഞ്ച് സ്വര്‍ണ്ണവും, ഡാനിഷ് ഓപ്പണില്‍ ഒരു സ്വര്‍ണ്ണവും, വെളളിയും, ലാത്വിയന്‍ , തായ്‌ലന്‍ഡ് ഓപ്പണുകളില്‍ വെങ്കല മെഡലുകളും വേദാന്ത് നേടിയിട്ടുണ്ട്.

Ads by Google
Friday 22 Aug 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google