Wednesday, March 18, 2026 Last Updated 44 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 08.31 AM

‘‘നക്ഷത്രങ്ങൾ ഭൂമിയിലായിരിക്കുമ്പോൾ...’’; ബഹിരാകാശയാത്രികന്‍ ശുഭാംശു ശുക്ലയ്ക്കും ഭര്‍ത്താവ് പ്രശാന്തിനുമൊപ്പം ലെന; ആദരിക്കല്‍ വേദിയില്‍ ഭര്‍ത്താവിനൊപ്പം അഭിമാനത്തോടെ താരം

uploads/news/2025/08/797111/Untitled-1.jpg
Lena with Prasanth Balakrishnan nair and shubhansu shukla (Image Source: Instagram)

രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രിയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങള്‍ക്ക് തന്റേതായൊരു ടച്ച്‌ നല്‍കാറുണ്ട് താരം. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീടിങ്ങോട്ട് ശ്രദ്ധിക്കപ്പെട്ട ഒരുപാട് കഥാപാത്രങ്ങള്‍ ലെന ചെയ്തു.
ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് ലെന വിവാഹം ചെയ്തത്. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷമാണ് താരം ഈ വിവരം പുറംലോകത്തെ അറിയിച്ചത്. ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ശുഭാംശു ശുക്ലയെപ്പോലെ ചേര്‍ത്തു വായിക്കേണ്ട പേരായിരുന്നു പ്രശാന്തിന്റേതും. ബാക്ക് അപ്പ് പൈലറ്റായിരുന്നു പ്രശാന്ത്. ഏതെങ്കിലും സാഹചര്യത്തില്‍ ശുംഭാംശു ശുക്ലയ്ക്ക് പിന്‍മാറേണ്ടി വന്നാല്‍ പ്രശാന്ത് ആയിരുന്നു പകരം യാത്ര ചെയ്യേണ്ടിയിരുന്നത്.
ഇപ്പോഴിതാ ശുഭാംശുവിനും ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ലെന. ‘‘നക്ഷത്രങ്ങൾ ഭൂമിയിലായിരിക്കുമ്പോൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഭാരത് മണ്ഡപില്‍ നിന്നുള്ള പ്രശാന്തിന്റെ ആദരിക്കല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളടക്കം ലെന പങ്കിട്ടത്. ഡല്‍ഹിയിലെ ആദരിക്കല്‍ ചടങ്ങില്‍ ഏറെ അഭിമാനത്തോടെയും പുഞ്ചിരിയോടെയും നില്‍ക്കുന്ന ലെനയെ ചിത്രങ്ങളില്‍ കാണാം.

Ads by Google
Friday 22 Aug 2025 08.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google