Sunday, March 22, 2026 Last Updated 10 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 21 Aug 2025 09.00 PM

ഇനി 12%, 28% സ്ലാബുകള്‍ ഇല്ല; പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് മന്ത്രിതല സമിതിയുടെ അംഗീകാരം

gst

ന്യൂഡല്‍ഹി: പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിതല സമിതി. 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ആറംഗ മന്ത്രിതല സമിതി അംഗീകരിച്ചു. ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. ജിഎസ്ടി നിരക്കുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയാണ് കേന്ദ്രത്തിന്റെ ശുപാര്‍ശ അംഗീകരിച്ചത്.

നിലവില്‍ 12 ശതമാനം നികുതിയുള്ള ഇനങ്ങളില്‍ ഭൂരിപക്ഷവും 5% സ്ലാബില്‍ വരും. 28% നികുതിയുള്ളവ കൂടുതലും 18% സ്ലാബില്‍ ഉള്‍പ്പെടും. വൈകാതെ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗവും കേന്ദ്രത്തിന്റെ ശുപാര്‍ശ അംഗീകരിക്കാനുള്ള സാധ്യതയേറി.

Ads by Google
Thursday 21 Aug 2025 09.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google