Wednesday, March 18, 2026 Last Updated 48 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 21 Aug 2025 06.50 PM

മഞ്ഞ ബബിള്‍​സ് കൊണ്ടൊരു സ്റ്റൈലിഷ് ഗ്ലാമര്‍ ഔട്ട്ഫിറ്റ്; വണ്‍ ഷോള്‍ഡര്‍ ഡ്രസ്സില്‍ ഡോള്‍ ലുക്കില്‍ ഫാഷന്‍ സെന്‍സേഷന്‍ ഉര്‍ഫി ജാവേദ്

വേറിട്ട വസ്ത്രധാരണത്തിലൂടെ എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിട്ടുള്ള ഉര്‍ഫി ജാവേദ് ഇപ്പോഴിതാ യെല്ലോ ബബിള്‍സ് വണ്‍ ഷോള്‍ഡര്‍ ഔട്ട്ഫിറ്റില്‍ തിളങ്ങുകയാണ്.
Urfi Javed, Urfi javed in yellow bubble dress
Urfi Javed (Image Source: Instagram)

ഫാഷന്‍ ലോകത്ത് എന്നും വിസ്മയങ്ങള്‍ സൃഷ്ടിക്കാറുള്ള താരമാണ് ഫാഷന്‍ സെന്‍സേഷനാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിലെ വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലൂടെ വാര്‍ത്തയിൽ ഇടം നേടിയ ഉര്‍ഫി ബിഗ്‌ബോസ് ഒ.ടി.ടി ഒന്നാം സീസണ്‍ മത്സരാര്‍ത്ഥി കൂടിയായിരുന്നു. സോഷ്യല്‍മീഡിയയിലും ഉര്‍ഫിയുടെ പോസ്റ്റുകളും ചിത്രങ്ങളും വൈറലാവാറുണ്ട്.
ആരും ചിന്തിക്കാത്ത സാധനങ്ങള്‍ വച്ചാണ് ഉര്‍ഫി പലപ്പോഴും ഔട്ട്ഫിറ്റുകള്‍ സൃഷ്ടിക്കാറുള്ളത്. ഭക്ഷണ സാധനങ്ങള്‍ മുതല്‍ അനാവശ്യ, ആവശ്യ വസ്തുക്കള്‍ വരെ ഉര്‍ഫി തന്റെ വസ്ത്രങ്ങളാക്കി പരീക്ഷണം നടത്താറുണ്ട്. താരം പങ്കിടുന്ന വ്യത്യസ്ത ഔട്ട്ഫിറ്റിലുള്ള ഗ്ലാമര്‍ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുമുണ്ട്.
ഇപ്പോഴിതാ മഞ്ഞ നിറത്തിലുള്ള ബബിള്‍സ് കൊണ്ടൊരു സ്റ്റൈലിഷ് ഔട്ട്ഫിറ്റ് ധരിക്കുകയാണ് താരം. വണ്‍ ഷോള്‍ഡര്‍ ഗ്ലാമര്‍ ഔട്ട്ഫിറ്റില്‍ ഒരു ഡോളിനെപ്പോലെ തിളങ്ങുകയാണ് താരം.‘‘ഞാൻ സൂക്ഷ്മമായി ഒന്നും ചെയ്യാറില്ല. വലിയ കാര്യങ്ങൾ ചെയ്യും...ഒന്നും മതിപ്പുളവാക്കുന്നില്ലെന്ന് തോന്നുമ്പോൾ, പുതിയ മേബെൽലൈൻ കൊളോസൽ ബബിൾ മസ്കാര സഹായത്തിനെത്തുന്നു. കട്ടകളില്ലാതെ വലിയ, വലിയ കണ്പീലികൾ ഇത് എനിക്ക് നൽകുന്നു, കൂടാതെ അത് വാട്ടർപ്രൂഫ് ആയതിനാൽ ഇപ്പോഴും കുഴപ്പങ്ങളെ അതിജീവിക്കുന്നു.
ഒരു കുമിള പോലെ പ്രകാശം, എന്റെ വൈബ് പോലെ ഉച്ചത്തിൽ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഉര്‍ഫി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. മേബെൽലൈൻ കൊളോസൽ ബബിൾ മസ്കാരയുമായി ചേര്‍ന്നുള്ള ഒരു കൊളാബ് വീഡിയോയ്ക്ക് താരത്തിന്റെ പുതിയ ഔട്ട്ഫിറ്റ്.

Ads by Google
Thursday 21 Aug 2025 06.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google