Sunday, March 22, 2026 Last Updated 8 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 21 Aug 2025 06.07 PM

ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീണു ; പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

uploads/news/2025/08/797037/Vazhoor-Soamn.jpg
photo - facebook

തിരുവനന്തപുരം: സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ശാസ്തമം​ഗലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

സ്‌പീക്കർ എ എം ഷംസീർ , മന്ത്രിമാരായ കെ രാജൻ , ജി ആർ അനിൽ തുടങ്ങിയവർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ ജയിച്ചത്.

കോട്ടയം ജില്ലയിലെ വാഴൂർ ആണ് ജന്മദേശം. ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായി.
നാലു പതിറ്റാണ്ടിലേറെയായി പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ക്കിടയിൽ പ്രവർത്തിച്ചു. എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോകും.

Ads by Google
Thursday 21 Aug 2025 06.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google