Sunday, March 22, 2026 Last Updated 12 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 21 Aug 2025 04.14 PM

മലപ്പുറത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

uploads/news/2025/08/797028/attack----elephent.gif
photo; representative image

മലപ്പുറം : ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം. പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു.

കല്യാണിയുടെ പേരക്കുക്കുട്ടികൾ സമീപത്തെ പറമ്പിൽ കളിക്കാൻ പോയിരുന്നു. ഇതിനിടെ, വനപാലകർ തുരത്തിയ ആന കല്യാണിയെ ആക്രമിച്ചതാകാമെന്നാണു കരുതുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Ads by Google
Thursday 21 Aug 2025 04.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google