Sunday, March 22, 2026 Last Updated 6 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 21 Aug 2025 03.52 PM

‘രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ. എ സ്ഥാനം രാജിവെക്കണം, സ്നേഹക്കടയിലെ വാങ്ങലും വിൽക്കലും ഇതാണോ ? ; ബി ഗോപാലകൃഷ്ണൻ

rahul mamkoottathil
photo - facebook

പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റെ് ബി ഗോപാലകൃഷ്ണന്‍ . വിഡി സതീശനാണ് രാഹുലിനെ സംരക്ഷിക്കുന്നത്. പരാതി എഴുതി കൊടുക്കേണ്ട കാര്യമില്ല . സംസ്ഥാന സർക്കാർ സതീശനെതിരെ എഫ്.ഐ.ആർ ഇടണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. സ്നേഹക്കടയിലെ വാങ്ങലും വിൽക്കലും ഇതാണോ ? ഇതാണോ മാതൃകയെന്നാണ് ബിജെപിക്ക് ചോദിക്കാനുള്ളതെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

രാഹുലിനെതിരെ ഇനിയും പരാതികളുണാടാകും. രാഹുലിന്റെ സ്വാഭാവം വളരെ മോശമാണെന്ന് വ്യക്തിപരമായി മുൻ കെ.എസ്.യു പ്രവർത്തകനോട് പരാതി പറഞ്ഞിരുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

Ads by Google
Thursday 21 Aug 2025 03.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google