Wednesday, March 18, 2026 Last Updated 44 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 21 Aug 2025 03.43 PM

'നിങ്ങള്‍ സിസ്റ്റേഴ്‌സാണോ? '; ദാവണിയില്‍ തിളങ്ങി നിത്യദാസും മകളും- ചിത്രങ്ങള്‍ വൈറല്‍

with, her
photo-www.instagram.com/nityadas_/

ദിലീപിന്റെ നായികയായി ഈ പറക്കും തളിക എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നിത്യദാസ്. അതില്‍ ഗായത്രി/ബാസന്തി എന്ന കഥാപാത്രമായിട്ടാണ് നിത്യ അഭിനയിച്ചത്. സിനിമ ഇറങ്ങി 22 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും നിത്യദാസ് എന്ന അഭിനയത്രി അറിയപ്പെടുന്നത് ആ കഥാപാത്രത്തിലൂടെയാണ്. വേറെയും നിരവധി സിനിമകളില്‍ നിത്യദാസ് അഭിനയിച്ചിട്ടുണ്ട്.

വിവാഹിതയായ നിത്യയ്ക്ക് രണ്ട് കുട്ടികളുണ്ട്. നിത്യദാസിന്റെ മകള്‍ നൈന മലയാളികള്‍ക്ക് സുപരിചിതയാണ്. അമ്മയ്ക്ക് ഒപ്പം ഡാന്‍സ് റീല്‍സ് ഒക്കെ പങ്കുവെക്കാറുള്ള ഒരാളാണ്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുളള നിത്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദാവണിയില്‍ അതിസുന്ദരിയായ നിത്യയേയും നൈനയേയുമാണ് ചിത്രങ്ങളില്‍ കാണാനാവുക. നിങ്ങള്‍ സിസ്റ്റേഴ്‌സാണോ? എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Ads by Google
Thursday 21 Aug 2025 03.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google