Sunday, March 22, 2026 Last Updated 9 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 21 Aug 2025 02.20 PM

രാഹുല്‍മാങ്കൂട്ടത്തിനെതിരേ യുവമോര്‍ച്ചയും ഡിവൈഎഫ്‌ഐയും പ്രതിഷേധമാര്‍ച്ച് നടത്തി

uploads/news/2025/08/797016/dyfi.jpg

പാലക്കാട്: രാഹുല്‍മാങ്കൂട്ടത്തിന്റെ പാലക്കാട്ടെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച പ്രവര്‍ത്തകരും എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎല്‍എ യുടെ ഓഫീസിലേക്കാണ് മഹിളാമോര്‍ച്ച പൂവന്‍കോഴിയെ പിടിച്ചുകൊണ്ട് പ്രതിഷേധിച്ചത്. പോലീസിന്റെ പ്രതിരോധം മറികടന്ന് ഓഫീസിലേക്ക് നീങ്ങിയതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.

രാഹുല്‍മാങ്കുട്ടത്തിന്റെ ചിത്രത്തിലും പാലക്കാട്ടെ എംഎല്‍എ ഓഫീസിന് മുന്നിലെ ബോര്‍ഡിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിക്കുകയും ചെരുപ്പ് കെട്ടിത്തൂക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജി വെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പാലക്കാട്ടെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. രാഹുലിന്റെ അടൂരിലെ വീട്ടിലേക്കും ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടന്നു. പ്രതിഷേധവുമായി എത്തിയവരെ പോലീസ് തടഞ്ഞു. കേരളത്തില്‍ ഉടനീളം ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തി.

വയനാട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ കോലം കത്തിച്ചു. കോഴിയുടെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു വയനാട്ടിലെ പ്രതിഷേധം. വി.ഡി. സതീശന്റെ ഓഫീസിലേക്കും ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. നേരത്തേ പാലക്കാട് മഹിളാമോര്‍ച്ചയും രാഹുല്‍ മാങ്കൂട്ടത്തിനെതിരേ രംഗത്ത് വന്നിരുന്നു. പൂവന്‍കോഴിയെ പിടിച്ചുകൊണ്ടായിരുന്നു മഹിളാമോര്‍ച്ചയുടെ പ്രതിഷേധം.

Ads by Google
Thursday 21 Aug 2025 02.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google