Sunday, March 22, 2026 Last Updated 7 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 21 Aug 2025 12.14 PM

മുഖം നോക്കാതെ നടപടിയെടുക്കും ; ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല ; രാഹുല്‍ മാങ്കൂട്ടത്തിനെ കൈവിട്ട് വി.ഡി. സതീശന്‍

uploads/news/2025/08/797005/VD-satheeshan.jpg

തിരുവനന്തപുരം: യുവനേതാവിനെതിരേ മാധ്യമപ്രവര്‍ത്തക ഉയര്‍ത്തിയ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ കൈവിട്ട് വി.ഡി. സതീശന്‍. ആരോപണത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കര്‍ശനമായി പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അക്കാര്യത്തില്‍ താന്‍ തന്നെ മുന്‍കൈയ്യെടുക്കുമെന്നും പറഞ്ഞു.

യൂത്ത്‌കോണ്‍ഗ്രസ് യുവനേതാവിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ തെറ്റിന്റെ ഗൗരവം അനുസരിച്ച് നടപടിയെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പരാതി പരിശോധിച്ച് എല്ലാവശങ്ങളും നോക്കി പരാതിക്ക് ഇരയായ ആള്‍ക്ക് പറയാനുള്ള മറുപടി കൂടി കേട്ട ശേഷം കുറ്റകൃത്യം ഗൗരവതരമാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും നടപടിയെടുക്കുകയെന്നും പറഞ്ഞു. യുവതിയുടെ വെളിപ്പെടുത്തല്‍ വെറുമൊരു മെസേജ് ആണെന്നും വ്യക്തിപരമായി തനിക്ക് ആരും ഒരു പരാതിയും തന്നിട്ടില്ലെന്നും തന്നാല്‍ പരിഗണിക്കുമെന്നും പറഞ്ഞു.

രാഷ്ട്രീയ രംഗത്തുള്ളവരെക്കുറിച്ച് പരാതി പറയുന്നത് സാധാരണഗതിയില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. തെറ്റു ചെയ്യാത്ത അനേകരെ ക്രൂശിക്കാന്‍ നോക്കിയിട്ടുണ്ട്. ചില കാര്യത്തില്‍ സിബിഐ കേസുകള്‍ വരെയുണ്ടായിട്ടുണ്ട്. അവരെ കോടതി വെറുതെവിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് മുമ്പില്‍ വരുന്ന ഗൗരവതരമായ പരാതികള്‍ പരിഗണിക്കുകയും നടപടിയെടുക്കുകയും ചെയ്യും.

ഇതുവരെ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള പരാതികള്‍ കിട്ടിയിരുന്നില്ല. രാഷ്ട്രീയത്തില്‍ താന്‍ കോണ്‍ഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും പ്രോത്സാഹിപ്പിക്കാറുണ്ട്. പക്ഷേ അവര്‍ ഏതെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ഇടപെടും. ഇനി ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കും. എന്റെ നിയോജകമണ്ഡലത്തിലെ കുട്ടിയാണ്. അറിഞ്ഞാല്‍ അപ്പോള്‍ തന്നെ ഇടപെടും.

സ്വന്തം മകളാണ് വന്നു പറയുന്നതെങ്കില്‍ ഒരു പിതാവ് എന്തുചെയ്യുമോ അത് ചെയ്യുമെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒരു കേന്ദ്രങ്ങളില്‍ നിന്നും സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. കുട്ടി അത്തരം ആക്രമണത്തിന് ഇരയായെന്ന് പറഞ്ഞാല്‍ നടപടിയെടുക്കുമെന്നും പറഞ്ഞു.

Ads by Google
Thursday 21 Aug 2025 12.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google