Wednesday, March 18, 2026 Last Updated 55 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 21 Aug 2025 11.24 AM

ഞങ്ങളുടെ മകള്‍ ആഗ്രഹിച്ച ദിവസം; വിവാഹ വീഡിയോ പങ്കുവെച്ച് ആര്യ

arya-
photo-www.instagram.com/arya.badai/

ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും ആളുകളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ആര്യ. കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെ വിവാഹം. ഡിജെയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനായിരുന്നു വരന്‍. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ആര്യ. ഞങ്ങളുടെ മകള്‍ ആഗ്രഹിച്ച ദിവസം എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോപങ്കിട്ടിരിക്കുന്നത്.

ആര്യയുടെയുടെ വിവാഹ ഒരുക്കങ്ങളും വിവാഹ നിമിഷങ്ങളും വീഡിയോയിലുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായെത്തിയിരിക്കുന്നത്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്ന വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക് എന്ന ക്യാപ്ഷനോടെയാണ് വിവാഹ ചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. സിബിന്‍ ആര്യക്ക് താലി ചാര്‍ത്തുനന്തും വേദിയില്‍ നിറ ചിരിയോടെ നില്‍ക്കുന്ന ഖഷിയെയുമെല്ലാം ചിത്രങ്ങളില്‍ കാണാം.സെലിബ്രിറ്റികളുള്‍പ്പെടെ നിരവധിപ്പേര്‍ ഇരുവര്‍ക്കും ആശംസകളറിയിച്ചിരുന്നു.

വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിന്‍. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

Ads by Google
Thursday 21 Aug 2025 11.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google