Wednesday, March 18, 2026 Last Updated 57 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 21 Aug 2025 09.50 AM

' എന്നെ കുറിച്ച് മോശം പോസ്റ്റ് ഇടുന്ന ഒരാള്‍ ഒരിക്കല്‍ എന്നോട് കഥ പറയാന്‍ വന്നു' ; ചന്തു സലിംകുമാര്‍

opens, about

നടന്‍ സലിംകുമാറിന്റെ മകന്‍ ചന്തു സലിംകുമാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഇതിനോടകം ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്നെ കുറിച്ച് മോശം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ഒരാള്‍ തന്നോട് സിനിമയുടെ കഥ പറയാന്‍ വന്നിരുന്നെന്ന് പറയുകയാണ് താരം. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുമ്പോള്‍ മാസം അയാള്‍ക്ക് 1000 രൂപ ലഭിക്കുമെന്നും തന്നെ ചീത്ത വിളിച്ച് മറ്റൊരാള്‍ക്ക് ഉപകാരം ഉണ്ടാകുന്നുണ്ടെങ്കില്‍ സന്തോഷം ഉണ്ടെന്നും ചന്തു പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ചന്തുവിന്റെ വാക്കുകള്‍:

എന്നെ കുറിച്ച് മോശം പോസ്റ്റ് ഇടുന്ന ഒരാള്‍ ഒരിക്കല്‍ എന്നോട് തന്നെ കഥ പറയാന്‍ വന്നു. ഇയാളെ എനിക്ക് മനസില്‍ ആയത് എങ്ങനെ എന്ന് വെച്ചാല്‍ ഇയാളുടെ ഒറിജിനല്‍ അക്കൗണ്ടില്‍ നിന്ന് എല്ലാ പോസ്റ്റിനും കമന്റ് ചെയ്യും.

എന്റെ അടുത്ത് വന്നപ്പോള്‍ സ്‌ക്രീന്‍ഷോട്ട് കാണിച്ച് ഇത് നിങ്ങള്‍ ആണോ എന്ന് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി നല്‍കിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നവര്‍ക്ക് മാസം ആയിരം രൂപ വെച്ച് കിട്ടുമെന്നാണ് എന്നോട് അവന്‍ പറഞ്ഞത്. ഞാന്‍ കാരണം ജോലി ഇല്ലാത്ത ഒരാള്‍ക്ക് ഒരു നേരം വീട്ടിലേക്ക് പച്ചക്കറി വാങ്ങാന്‍ പൈസ കിട്ടുന്നുണ്ടെങ്കില്‍ നല്ലതല്ലേ. എന്നെ ചീത്ത വിളിച്ച് മറ്റൊരാള്‍ക്ക് ഉപകാരം ഉണ്ടാകുന്നുണ്ടെങ്കില്‍ സന്തോഷം മാത്രമാണ്. അദ്ദേഹം എന്നോട് പറയാന്‍ വന്ന കഥ കുറച്ച് കുഴപ്പം ആയിരുന്നു. അതുകൊണ്ട് ഞാന്‍ ചെയ്തില്ല. അവനോട് ഞാന്‍ പറഞ്ഞു എന്നെ കുറിച്ച് മോശം പോസ്റ്റ് ഇട്ടത് കൊണ്ടല്ല പടം ചെയ്യാത്തത് എന്ന്.

Ads by Google
Thursday 21 Aug 2025 09.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google