Sunday, March 22, 2026 Last Updated 6 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 08.29 PM

MSF ക്യാമ്പസില്‍ മതംപറഞ്ഞ് വിദ്യാർത്ഥികളെ വേർതിരിക്കുന്നവർ;രൂക്ഷവിമർശനവുമായി KSU കണ്ണൂർ ജില്ലാസെക്രട്ടറി

uploads/news/2025/08/796899/7.gif
photo - facebook

കണ്ണൂർ: എംഎസ്എഫ് മതസംഘടനയാണെന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് സി എച്ച്. എംഎസ്എഫ് മത സംഘടനതന്നെയാണ്. മുഖം മറച്ച് ക്യാംപസിൽ മതംപറഞ്ഞ് വിദ്യാർത്ഥികളെ വേർതിരിക്കുന്നവരാണ് എംഎസ്എഫ് എന്നും കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി വിമർ‌ശനം ഉന്നയിക്കുന്നുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണെന്ന രൂക്ഷ വിമർശനമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി ഉയർത്തിയിരിക്കുന്നത്.

മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളർത്തുന്ന ചില ഇത്തിക്കണികൾ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ടെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. കണ്ണൂരിലെ ക്യാംപസിൽ നിന്നും എംഎസ്എഫിനെ അകറ്റി നിർത്താമെന്നും മുബാസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു

Ads by Google
Wednesday 20 Aug 2025 08.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google