Wednesday, March 18, 2026 Last Updated 54 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 03.37 PM

' അച്ഛന്റെ സുഹൃത്തുക്കള്‍ പാര മാത്രമേ വച്ചിട്ടുളളൂ, അധികം ബന്ധം പുലര്‍ത്താറില്ല' ; ധ്യാന്‍ ശ്രീനിവാസന്‍

film, and

നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ' ഭീഷ്മര്‍' ആണ് ധ്യാനിന്റെ ഏറ്റവും പുതിയ പടം. ചിത്രത്തിന്റെ പൂജയ്ക്കിടെ ധ്യാന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ട കഥയാണ്. വിജയന്‍ അങ്കിള്‍ അത് റീവര്‍ക്ക് ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അങ്കിളിനെ കാണുന്നത്. അദ്ദേഹം അച്ഛന്റെ അടുത്ത സുഹൃത്താണെന്നും അച്ഛന്റെ സുഹൃത്തുക്കളുമായുളള ബന്ധം അധികം പുലര്‍ത്താറില്ലെന്നും ധ്യാന്‍ ചിരിയോടെ പറഞ്ഞു.

അച്ഛന്റെ സുഹൃത്തുക്കള്‍ ഇതുവരെ ജീവിതത്തില്‍ പാര മാത്രമേ വച്ചിട്ടുളളൂ എന്നും ധ്യാന്‍ തമാശയോടെ പറഞ്ഞു. ഇത് കേട്ട ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഇവിടെയും ബെറ്ററൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ചിരിയോടെ മറുപടി കൊടുത്തു.

ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സന്തോഷ് കീഴാറ്റൂര്‍, ദിവ്യ പിളള, ഇന്ദ്രന്‍സ്, ഷാജു ശ്രീധര്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

Ads by Google
Wednesday 20 Aug 2025 03.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google