Wednesday, March 18, 2026 Last Updated 53 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 03.07 PM

' സ്നേഹം നിറഞ്ഞ ഒരു ദിവസം... ഇനി ജീവിതകാലം മുഴുവന്‍' ; ആര്യയും സിബിനും വിവാഹിതരായി

wedding, viral
photo-www.instagram.com/arya.badai/

നടിയും സോഷ്യല്‍മീഡിയ താരവുമായ ആര്യയും അവതാരകനും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം സിബിന്‍ ആര്യയെ താലി ചാര്‍ത്തി സ്വന്തമാക്കി. എല്ലാത്തിനും ചുക്കാന്‍ പിടിച്ച് ആര്യയുടെ മകള്‍ ഖുഷി എന്ന റോയയും ഉണ്ടായിരുന്നു. കതിര്‍മണ്ഡപത്തിലേക്ക് ആര്യയെ കൈപിടിച്ച് കൂട്ടികൊണ്ടുവന്നത് മകള്‍ തന്നെയാണ്.

വിവാഹചിത്രങ്ങള്‍ ആര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ' സ്‌നേഹം നിറഞ്ഞ ഒരു ദിവസം... ഇനി ജീവിതകാലം മുഴുവന്‍... എന്നാണ് വിവാഹചിത്രങ്ങള്‍ക്ക് ആര്യ നല്‍കിയ ക്യാപ്ഷന്‍.

ആര്യയുടെ സ്വന്തം സാരി ബ്രാന്റായ കാഞ്ചീവരത്തില്‍ നിന്നുളള സാരിയാണ് ആര്യ വിവാഹ ദിവസം ഉടുത്തത്. ഗോള്‍ഡന്‍ നിറത്തിലുളള സാരിയും അതിന് ഇണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായിരുന്നു ആര്യ. ഇളം വയലറ്റ് നിറത്തിലുളള മുണ്ടും കുര്‍ത്തയും ഷാളുമായിരുന്നു വരന്‍ സിബിന്റെ വേഷം.

ഷംന കാസിം, പ്രിയാമണി, അശ്വതി ശ്രീകാന്ത് തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ ഉളളവരെല്ലാം നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

Ads by Google
Wednesday 20 Aug 2025 03.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google