Wednesday, March 18, 2026 Last Updated 57 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 02.23 PM

ലോകയില്‍ ഒരു സീനിലെ സ്റ്റണ്ട് ഒഴിച്ച് ബാക്കിയെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ; റിലീസിന് ശേഷം വീഡിയോ പുറത്തുവിടും; കല്യാണി പ്രിയദര്‍ശന്‍

kalyani-priyadarshan-

ഈ വർഷം ഓണത്തിന് കല്യാണി പ്രധാന വേഷത്തിലെത്തുന്ന രണ്ട് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ലോക - ചാപ്റ്റർ വൺ: ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നിവയാണ് ആ ചിത്രങ്ങൾ. ലോകയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. ഇപ്പോഴിതാ ലോകയിലെ ഭൂരിഭാഗം ആക്ഷൻ രംഗങ്ങളും താൻ ഡ്യൂപ്പ് ഇല്ലാതെയാണ് ചെയ്തതെന്ന് പറയുകയാണ് കല്യാണി പ്രിയദർശൻ.

അണിയറപ്രവർത്തകർ തന്നെ സ്റ്റണ്ട് സീൻസ് ചെയ്യാൻ ഒരുപാട് സഹായിച്ചെന്നും ഒരു ഷോട്ട് ഒഴിച്ച് ബാക്കിയെല്ലാം താൻ സ്വയം ചെയ്തത് ആണെന്നും നടി പറഞ്ഞു. അതിന്റെയെല്ലാം ബിഹൈൻഡ് ദ് സീൻസ് തന്റെ കയ്യിലുണ്ടെന്നും ചിത്രത്തിന്റെ റിലീസിന് ശേഷം ഓരോന്നായി പുറത്തുവിടുമെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കല്യാണി പറഞ്ഞു.

‘എന്റെ ബാക്ക് ഷോട്ട്സ് എടുക്കുമ്പോൾ കാമറാ മാൻ നിമിഷിനോട് ഞാൻ വെറുതെ തമാശയ്ക്ക് പരാതി പറയുമായിരുന്നു. അപ്പോൾ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി അവർ പറയുന്നത്, കല്യാണി ചെയ്യുന്ന ഷോട്ടുകളിൽ താൻ തന്നെയാണ് ചെയ്യുന്നതെന്ന് അറിയിക്കാൻ ഒരു ടൈറ്റിൽ കൊടുക്കാമെന്ന്.

പക്ഷേ എന്റെ പക്കൽ ഷൂട്ടിങ് സമയത്ത് എടുത്ത ഒരുപാട് വിഡിയോസുണ്ട്. സിനിമ റിലീസ് ചെയ്ത ശേഷം ഓരോന്ന് ആയി പുറത്തിറക്കും. അതാണ് എന്റെ പ്ലാൻ" കല്യാണി പറഞ്ഞു. അതേസമയം, ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർ ഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ലോക.

ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. കല്യാണിക്കൊപ്പം നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി മികച്ച താരനിരയും അണിനിരക്കുന്നുണ്ട്.

ടൊവിനോ നായകനായ തരംഗം എന്ന ചിത്രത്തിന് ശേഷം അരുൺ ഡൊമിനിക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. നടി ശാന്തി ബാലചന്ദ്രനും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയായിട്ടുണ്ട്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.

Ads by Google
Wednesday 20 Aug 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google