Wednesday, March 18, 2026 Last Updated 57 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 01.12 PM

' കേരളം കാത്തിരുന്ന കംബാക്ക്' ; പോസ്റ്റ് പങ്കുവെച്ച് അമുല്‍

amul, his

നടന്‍ മമ്മൂട്ടിയുടെ ആരോഗ്യവാര്‍ത്തയില്‍ പ്രതികരണം അറിയിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെക്കുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ആശംസയുമായി എത്തിയിരിക്കുകയാണ് ' അമുല്‍'.

മുന്‍പ് സിനിമ ചിത്രീകരണത്തിടെയുളള ഇടവേളയില്‍ ചായ കുടിക്കുമ്പോള്‍ ചായ ഗ്ലാസ് കാലില്‍ വെച്ചുകൊണ്ട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരുന്നു. ഇപ്പോഴിതാ അതിനെ മറ്റൊരു തരത്തില്‍ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് അമുല്‍. കേരളം കാത്തിരുന്ന കംബാക്ക് എന്ന തലക്കെട്ടോടെ മമ്മൂട്ടിയുടെ കാലില്‍ ചായ ഗ്ലാസ് ഇരിക്കുന്ന ചിത്രമാണ് അമുല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെയാണ് മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ആന്റോ േജാസഫും ജോര്‍ജും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചത്.

Ads by Google
Wednesday 20 Aug 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google