Wednesday, March 18, 2026 Last Updated 51 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 10.30 AM

‘എണ്ണിയാലൊടുങ്ങാത്ത പ്രാർത്ഥനകളുടെ പിൻബലത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വരുന്നൊരാളുടെ ആശ്വാസം നന്നായറിയുന്നൊരാളല്ലേ ഞാൻ’;ഉമ തോമസ്‌

uma-thomas-

മമ്മൂട്ടി ആരോഗ്യവാനായി തിരികെയെത്തുന്നു എന്ന വാര്‍ത്തയുടെ ആഹ്ലാദത്തിലാണ് മലായാളികള്‍. സാമൂഹ്യ-രാഷ്ട്രീയ-സിനിമാ രംഗത്ത് നിന്നുള്ള നിരവധി പേരാണ് സന്തോഷവും പങ്കുവെച്ച് എത്തുന്നത്. ഇപ്പോഴിതാ ഈ സന്തോഷ വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉമ തോമസ് എം.എല്‍.എ.

‘എണ്ണിയാലൊടുങ്ങാത്ത പ്രാര്‍ത്ഥനകളുടെ പിന്‍ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നൊരാളുടെ ആശ്വാസം നന്നായറിയുന്നൊരാളല്ലേ ഞാന്‍.
ഓര്‍മയിലേക്ക് തിരിച്ചു വന്ന ദിവസങ്ങളില്‍ ഞാനാദ്യം കണ്ട ആശംസാ സന്ദേശവും മമ്മൂക്കയുടേത് തന്നെയായിരുന്നല്ലോ. വാര്‍ത്തയറിയുമ്പോള്‍ മനസ്സിന് നല്ല തണുപ്പ്.. സമാധാനം’ ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ച് നാളായി പൊതുവേദികളില്‍ നിന്നും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു മമ്മൂട്ടി. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ട് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജും മമ്മൂട്ടി ആരോഗ്യനില വീണ്ടെടുത്തിരിക്കുന്നുവെന്ന വിവരം നിര്‍മാതാവ് ആന്റോ ജോസഫും പങ്കുവെച്ചിരുന്നു. വീണ ജോര്‍ജ്, പി സി വിഷ്ണുനാഥ്, ജോണ്‍ ബ്രിട്ടാസ് തുടങ്ങി നിരവധി പേര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ചു.

Ads by Google
Wednesday 20 Aug 2025 10.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google