Wednesday, March 18, 2026 Last Updated 55 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 20 Aug 2025 08.44 AM

കാത്തിരിപ്പിനൊടുവില്‍ ഊര്‍ജ്ജസ്വലനായി മമ്മൂട്ടി തിരിച്ചെത്തി; ബിഗ് സ്‌ക്രീനില്‍ അദ്ദേഹത്തെ വീണ്ടും കാണാന്‍ മലയാളികള്‍ക്കൊപ്പം കാത്തിരിക്കുന്നു; രമേശ് ചെന്നിത്തല

ramesh-chennithala
photo-www.facebook.com/rameshchennithala

മമ്മൂട്ടി ആരോഗ്യവാനായി തിരികെയെത്തുന്നു എന്ന വാർത്തയുടെ ആഹ്ലാദത്തിലാണ് മലായാളികൾ. സാമൂഹ്യ-രാഷ്ട്രീയ-സിനിമാ രംഗത്ത് നിന്നുള്ള നിരവധി പേരാണ് സന്തോഷവും പങ്കുവെച്ച് എത്തുന്നത്. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.

‘കാത്തിരിപ്പിനൊടുവില്‍ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടി ഊര്‍ജ്ജസ്വലനായി തിരിച്ചെത്തുന്നു എന്ന വാര്‍ത്ത അങ്ങേയറ്റം സന്തോഷം പകരുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാന്‍ സകല മലയാളികള്‍ക്കൊപ്പം കാത്തിരിക്കുന്നു’ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് നാളായി പൊതുവേദികളില്‍ നിന്നും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു മമ്മൂട്ടി. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ട് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ എസ് ജോർജും മമ്മൂട്ടി ആരോഗ്യനില വീണ്ടെടുത്തിരിക്കുന്നുവെന്ന വിവരം നിര്‍മാതാവ് ആന്റോ ജോസഫും പങ്കുവെച്ചിരുന്നു. വീണ ജോര്‍ജ്, പി സി വിഷ്ണുനാഥ്, ജോണ്‍ ബ്രിട്ടാസ് തുടങ്ങി നിരവധി പേര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ചു.

Ads by Google
Wednesday 20 Aug 2025 08.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google