Wednesday, March 18, 2026 Last Updated 51 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 03.07 PM

' രാജാവ് തിരിച്ചുവരുന്നു' ; മമ്മൂട്ടിയുടെ ആരോഗ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവെച്ച് മാലാ പാര്‍വതിയും രമേശ് പിഷാരടിയും

health, update

മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവെച്ച് നടി മാലാ പാര്‍വതി. '' ഇതില്‍ കൂടുതല്‍ ഒരു നല്ല വര്‍ത്തമാനം ഇല്ല. മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ശ്രുശൂഷിച്ച എല്ലാവര്‍ക്കും, ആശുപത്രിയോടും കടപ്പാട്. സ്‌നേഹം. അതെ. രാജാവ് തിരിച്ചുവരുന്നു. സന്തോഷം, നന്ദി. പ്രാര്‍ത്ഥനകള്‍ക്ക് ഫലം ഉണ്ടായിരിക്കുന്നു'', എന്നാണ് മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.

നടനും മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തും കൂടിയായ രമേശ് പിഷാരടിയും നടന്റെ രോഗസൗഖ്യത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പോസ്റ്റ് പങ്കുവെച്ചു. ' എല്ലാം ഓക്കെ ആണ്' എന്നാണ് രമേശ് പിഷാരിയുടെ വാക്കുകള്‍. മമ്മൂട്ടിക്കൊപ്പമുളള ചിത്രവും രമേശ് പിഷാരടി പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Tuesday 19 Aug 2025 03.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google