Wednesday, March 18, 2026 Last Updated 51 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 02.24 PM

' അതേ സ്‌നേഹത്തോടും ഊര്‍ജ്ജത്തോടും കൂടി അദ്ദേഹം മടങ്ങിവരും ' ; ദര്‍ശന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഏറ്റെടുത്ത് ഭാര്യ

wife, manages

രേണുകാസ്വാമി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മി. ദര്‍ശന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഇതി താനായിരിക്കും കൈകാര്യം ചെയ്യുകയെന്ന് അവര്‍ വ്യക്തമാക്കി. ദര്‍ശന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

പ്രിയപ്പെട്ട ഡി- ബോസ് സെലിബ്രിറ്റികളേ എന്നാണ് ദര്‍ശന്റെ ആരാധകരെ വിജയലക്ഷ്മി വിളിച്ചത്. നിങ്ങളുടെ ചലഞ്ചിങ്് സ്റ്റാര്‍ നിങ്ങളെ ഓരോരുത്തരേയും ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്ന് വിജയലക്ഷ്മി കുറിച്ചു. അദ്ദേഹം നിങ്ങളുമായി നേരിട്ട് സംസാരിക്കാന്‍ തിരിച്ചെത്തുന്നതുവരെ, അദ്ദേഹത്തിന് വേണ്ടി സിനിമയുടെ വിവരങ്ങളും പ്രൊമോഷനുകളും പങ്കുവെക്കുന്നതിനായി താനാണ് ഇനി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുകയെന്നും അവര്‍ പറഞ്ഞു.

'' നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും പ്രാര്‍ത്ഥനകളും ക്ഷമയും അദ്ദേഹത്തിനും ഞങ്ങളുടെ കുടുംബത്തിനും വലിയ ശക്തി നല്‍കുന്നു. നമുക്ക് ആ ഐക്യവും പോസിറ്റിവിറ്റിയും മുറുകെ പിടിക്കാം- നിങ്ങള്‍ക്കറിയാവുന്ന അതേ സ്‌നേഹത്തോടും ഊര്‍ജ്ജത്തോടും കൂടി അദ്ദേഹം ഉടന്‍ മടങ്ങിവരും. നന്ദിയോടെയും സ്‌നേഹത്തോടെയും, വിജയലക്ഷ്മി ദര്‍ശന്‍.'' അവര്‍ കൂട്ടിച്ചേര്‍ത്തു. ദര്‍ശന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെ ദര്‍ശന്‍ ജാമ്യത്തിലിറങ്ങുകയും ഡെവിള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് സുപ്രീം കോടതി ദര്‍ശന്റെ ജാമ്യം റദ്ദാക്കി. തുടര്‍ന്ന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡെവിള്‍ എന്ന ചിത്രത്തിലെ ഗാനത്തിന്റെ റിലീസ് മാറ്റുകയും ചെയ്തു. ഓഗസ്റ്റ് 15-നാണ് ഗാനം റിലീസ് ചെയ്യേണ്ടിയിരുന്നത്. ദര്‍ശന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വിജയലക്ഷ്മി ഏറ്റെടുത്തത് ഡെവിളിന്റെ പ്രചാരണ പരിപാടികള്‍ നടത്താനാണെന്ന് വിലയിരുത്തലുകളുണ്ടായിട്ടുണ്ട്.

Ads by Google
Tuesday 19 Aug 2025 02.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google