Wednesday, March 18, 2026 Last Updated 57 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 10.41 AM

ഈ പ്രായത്തിലും തലൈവര്‍ പൊളിയാണ്; വൈറലായി രജനീകാന്തിന്റെ വര്‍ക്ക്ഔട്ട് വീഡിയോ

rajinikanth

74ാം വയസ്സിലും സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ജിമ്മില്‍ സജീവമാണ്. അടുത്തിടെ അദ്ദേഹം ഒരു റിസോര്‍ട്ടിലെ ഔട്ട്‌ഡോര്‍ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനെറ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വേയ്റ്റ് ലിഫ്റ്റിങ്ങും സ്‌ക്വാട്ടുകളുമാണ് അദ്ദേഹം ചെയ്യുന്നത്. വര്‍ക്ക്ഔട്ടിന് ശേഷം പരിശീലകനെ തന്റെ മസില്‍ കാണിക്കുന്ന രസകരമായ നിമിഷവും വീഡിയോയില്‍ ഉണ്ട്.

ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ആരാധകരെയും അദ്ദേഹം പ്രോത്സാഹിപ്പിക്കാറുണ്ട്. ഓഗസ്റ്റ് രണ്ടിന് ചെന്നൈയില്‍ നടന്ന 'കൂലി' ഓഡിയോ ലോഞ്ചില്‍, ആരോഗ്യത്തോടെയിരിക്കുക, വ്യായാമം ചെയ്യുക, സമാധാനപരമായ ജീവിതം നയിക്കുക എന്നിവയെക്കുറിച്ച് രജനീകാന്ത് പറഞ്ഞിരുന്നു.

അതേസമയം രജികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലി ആഗസ്റ്റ് 14 നാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ ബോക്‌സ് ഓഫിസില്‍ മികച്ച കളക്ഷന്‍ ചിത്രത്തിന് നേടാനായി. രജനികാന്തിനെ കുടാതെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. നാഗാര്‍ജുന, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ് , ഉപേന്ദ്ര റാവു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Ads by Google
Tuesday 19 Aug 2025 10.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google