Wednesday, March 18, 2026 Last Updated 49 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 19 Aug 2025 10.00 AM

' പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഭര്‍ത്താവിനോട് സംസാരിക്കും, നമ്മുടെ ഭാരങ്ങളെല്ലാം അവര്‍ക്ക് കൂടി കൊടുക്കുക' ; മഞ്ജിമ മോഹന്‍

about, life

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി മഞ്ജിമ മോഹന്‍. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ കുറിച്ചുളള കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുത്തിലാണ് താരം മനസ്സുതുറന്നത്. തെറ്റും ശരിയും കൃത്യമായി തിരിച്ചറിയാനാകാത്ത സന്ദര്‍ഭങ്ങളില്‍ താന്‍ ഏറെ തളര്‍ന്നുപോകാറുണ്ടെന്ന് മഞ്ജിമ പറയുന്നു. അത്തരം സമയങ്ങളില്‍ പിന്നീട് സ്വയം മനസിലാക്കി തിരിച്ചുവരികയാണ് ചെയ്യാറുളളതെന്നും മഞ്ജിമ പറയുന്നു.

ജീവിതത്തില്‍ കറുപ്പും വെളുപ്പമായി തരംതിരിക്കപ്പെട്ട നിമിഷങ്ങളേക്കാള്‍ ഗ്രേ ഷേയ്ഡിലാണല്ലോ കൂടുതല്‍ സന്ദര്‍ഭങ്ങളും ഉണ്ടാവുകയെന്നും അത്തരം പ്രതിസന്ധികളെ എങ്ങനെ നേരിടുമെന്നുമായിരുന്നു അവതാരകയുടെ ചോദ്യം. 'ജീവിതത്തിലെ ഗ്രേ ഷേയ്ഡിനെ നേരിടേണ്ടി വരുന്നതില്‍ ഞാന്‍ ഏറെ മോശമാണ് എന്ന് തന്നെ പറയാം. ഞാന്‍ കരയും, തളര്‍ന്നുപോകും. വല്ലാതെ ആധി പിടിക്കും. എന്താണ് നടക്കുന്നതെന്ന് നമുക്ക് ആദ്യം മനസിലായാലല്ലേ നമുക്ക് അടുത്ത നടപടി ആലോചിക്കാനാകൂ.

ഒരു പ്രശ്നം വരുമ്പോള്‍ അത് എനിക്ക് നടക്കാന്‍ പാടില്ലായിരുന്നു, എന്തുകൊണ്ട് എനിക്ക് ഇത് സംഭവിച്ചു എന്നാണ് പൊതുവെ എല്ലാവരും ചിന്തിക്കുക. സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി എന്ത് ചെയ്യാനാകും എന്നാണ് നമ്മള്‍ ശരിക്കും ആലോചിക്കേണ്ടത്. പക്ഷെ അത് അത്ര എളുപ്പമല്ല. നമ്മള്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുമ്പോള്‍ ലോജിക്കലായി ആലോചിക്കാന്‍ പ്രയാസമാണ്. തലച്ചോറല്ല, ഹൃദയമായിരിക്കും അവിടെ തീരുമാനങ്ങളെടുക്കുക.

ഞാനും അങ്ങനെയൊക്കെ തന്നെയായിരുന്നു. പക്ഷെ ഇപ്പോള്‍ പ്രശ്നങ്ങളെ ആക്സെപ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പരിഹാരം കണ്ടെത്തുക എന്നതിനേക്കാള്‍ ആ പ്രശ്നത്തെ അല്ലെങ്കില്‍ സംഭവത്തെ അംഗീകരിക്കാന്‍ ഞാന്‍ പഠിക്കുന്നുണ്ട്. നേരത്തെ ഞാന്‍ എന്തെങ്കിലും പ്രശ്നത്തിലാണെങ്കില്‍ അത് ചുറ്റുമുള്ളവര്‍ക്കെല്ലാം മനസിലാകും. എന്റെ മുഖത്ത് അത് കാണും. ഇപ്പോള്‍ ഞാന്‍ മെഡിറ്റേഷനും, മ്യൂസിക്കും, സ്പിരിച്ച്വാലിറ്റിയുമായാണ് അത്തരം സന്ദര്‍ഭങ്ങളെ നേരിടാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ചിലര്‍ വന്ന്, ഇതൊന്നും ഒരു പ്രശ്നമല്ല അവരുടെ ജീവിതത്തില്‍ അതിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നത് നമ്മളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും,' മഞ്ജിമ മോഹന്‍ പറയുന്നു.

ഇത്തരം സന്ദര്‍ങ്ങളില്‍ ഭര്‍ത്താവിനോട് ഏറെ സംസാരിക്കാറുണ്ടെന്നും മഞ്ജിമ പറഞ്ഞു. 'അതിന് വേണ്ടി കൂടിയാണല്ലോ നമ്മള്‍ വിവാഹം കഴിച്ചത്. നമ്മുടെ ഭാരങ്ങളെല്ലാം അവര്‍ക്ക് കൂടി കൊടുക്കുക(ചിരിച്ചുകൊണ്ട്). പിന്നെ വീട്ടിലെ പൂച്ചകളും ഉണ്ട്. തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവ എന്നെ കേട്ടിരിക്കും. കൂടെ നില്‍ക്കും,' മഞ്ജിമ പറയുന്നു.

Ads by Google
Tuesday 19 Aug 2025 10.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google