Wednesday, March 18, 2026 Last Updated 49 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 02.44 PM

' വയസായില്ലേ, വിരമിച്ചൂടേ? പുതിയ താരങ്ങള്‍ മുന്നോട്ടുവരട്ടെ' ; പരിഹാസ ചോദ്യത്തിനു മറുപടി നല്‍കി ഷാരൂഖ് ഖാന്‍

troll, with

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ പലപ്പോഴും ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം എക്‌സില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഷാരൂഖ് സമയം കണ്ടെത്തുകയും ചെയ്തു.

ഇതിനിടെ തന്നെ പരിഹസിച്ചുളള ഒരു ചോദ്യത്തിനും അദ്ദേഹം രസകരമായി മറുപടി നല്‍കി. ' വയസായില്ലേ, ഇനിയെങ്കിലും വിരമിക്കൂ. പുതിയ താരങ്ങള്‍ മുന്നോട്ടുവരട്ടെ' എന്നായിരുന്നു ഒരാളുടെ പരിഹാസം. ' സഹോദരാ, നിങ്ങളുടെ ബാലിശമായ ചോദ്യങ്ങള്‍ തീരുമ്പോള്‍, നല്ലതെന്തെങ്കിലും ചോദിക്കൂ! അതുവരെ നിങ്ങള്‍ താത്ക്കാലികമായി വിരമിക്കൂ' എന്നാണ് ഷാരൂഖ് ഇതിനു മറുപടി നല്‍കിയത്.

ദേശീയ പുരസ്‌കാരം നേടിയതിനെ കുറിച്ച് എന്തു തോന്നുന്നു എന്ന ചോദ്യത്തിന് ഷാരൂഖ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കി ' എനിക്ക് രാജ്യത്തിന്റെ രാജാവായതുപോലെ തോന്നുന്നു! കൂടുതല്‍ മികവ് പുലര്‍ത്താനും കഠിനാധ്വാനം ചെയ്യാനുമുളള വലിയൊരു ബഹുമതിയും ഉത്തരവാദിത്തവുമാണിത്' - അദ്ദേഹം കുറിച്ചു.

Ads by Google
Monday 18 Aug 2025 02.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google