Wednesday, March 18, 2026 Last Updated 52 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 01.08 PM

' കൂലി' യില്‍ ദാഹയാകാന്‍ ലോകേഷ് ആദ്യം സമീപിച്ചത് ഷാരൂഖ് ഖാനെ; വേഷം നിരസിച്ച് കിംഗ് ഖാന്‍

play, instead

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൂലി. തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

എന്നാല്‍ കൂലിയെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന ഹൈപ്പുകളില്‍ പ്രധാനപ്പെട്ടത് ആമിര്‍ ഖാന്റെ വില്ലന്‍ വേഷമായിരുന്നു. പ്രേക്ഷകര്‍ കാത്തിരുന്ന പ്രകടനങ്ങളിലൊന്നായിരുന്നു കൂലിയില്‍ ആമിര്‍ അവതരിപ്പിച്ച ദാഹ. ആമിറിന്റെ കരിയറിലെ ആദ്യ ഹിന്ദി ചിത്രമാണ് കൂലി. അതേസമയം രസകരമായൊരു വസ്തുത എന്തെന്നാല്‍ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ആമിറിനെ അല്ല എന്നതാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആമിര്‍ ഖാന്‍ അവതരിപ്പിച്ച ദാഹയായി ലോക്കിയുടെ മനസില്‍ ആദ്യമുണ്ടായിരുന്നത് ഷാരൂഖ് ഖാനായിരുന്നു. ബോളിവുഡിന്റെ കിങ് ഖാനെ രജനികാന്തിനെതിരെ കൊണ്ടു നിര്‍ത്താനായിരുന്നു ലോക്കി ആഗ്രഹിച്ചത്. ഇതിനായി അദ്ദേഹം ഷാരൂഖ് ഖാനെ സമീപിച്ചിരുന്നു. എന്നാല്‍ ഷാരൂഖ് ഖാന്‍ ഈ വേഷം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഷാരൂഖ് ഖാന്റെ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും ആരാധകരെത്തുന്നുണ്ട്. രജനികാന്തിന്റെ വില്ലന്‍ വേഷം ഉപേക്ഷിച്ചത് ശരിയായില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഷാരൂഖ് ഖാന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് മറ്റ് പലരും പറയുന്നത്. കൂലിയ്ക്കും ആമിര്‍ ഖാന്റെ വേഷത്തിനും ലഭിക്കുന്ന പ്രതികരണങ്ങളാണ് ഷാരൂഖിന് കയ്യടിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബോക്സ് ഓഫീസില്‍ സമ്മിശ്ര പ്രതികരണമാണ് കൂലി നേടുന്നത്. ആമിര്‍ ഖാന്റെ അതിഥി വേഷം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനമുണ്ട്. ആമിറിനെപ്പോലൊരു താരത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ലെന്നും വെറും കോമഡി പീസാക്കിയെന്നുമാണ് വിമര്‍ശനം. അതേസമയം ഷാരൂഖ് ഖാന്‍ ആയിരുന്നുവെങ്കില്‍ ദാഹയുടെ ഓറ വേറെ ലെവല്‍ ആകുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നുണ്ട്.

Ads by Google
Monday 18 Aug 2025 01.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google