Sunday, March 22, 2026 Last Updated 10 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 10.54 AM

പൂജപ്പുര പോലീസ് കാന്റീനില്‍ മോഷണം; 4 ലക്ഷം രൂപയോളം കവര്‍ന്നു

thiruvananthapuram

തിരുവനന്തപുരം: പൂജപ്പുര പോലീസ് കാന്റീനില്‍ മോഷണം. നാലു ലക്ഷം രൂപയോളം മോഷണം പോയി. കഫ്റ്റീരിയയ്ക്കുളളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് പിന്‍വശത്തെ ഓഫീസ് കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.

കഫ്റ്റീരിയയുടെ പിന്‍വാതില്‍ പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനാണ് നഷ്ടമായത്. ഇവിടുത്തെ സിസിടിവികള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.

മോഷ്ടാവിനെക്കുറിച്ചുളള വിവരം ലഭിച്ചിട്ടില്ല. ഡിപ്പാര്‍ട്‌മെന്റുമായി ബന്ധമുളളവരോ അടുത്തിടെ പുറത്തിറങ്ങിയവരോ ആകാം മോഷണത്തിന് പിന്നില്‍ എന്നാണ് നിഗമനം.

Ads by Google
Monday 18 Aug 2025 10.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google