Wednesday, March 18, 2026 Last Updated 52 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 10.51 AM

പുതിയ സിനിമ ഏതെന്ന് ആരാധകന്റെ ചോദ്യം; ജസ്റ്റ് കിംഗ്....ഈ പേര് കേട്ടിട്ടുണ്ടാകുമല്ലോ എന്ന മാസ്സ് മറുപടിയുമായി ഷാരൂഖ് ഖാന്‍

ആരാധരുടെ പ്രിയ താരം ഷാരൂഖ് ഖാൻ ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ഏതെന്നു ആരാധകരോട് ഷെയർ ചെയ്തിരിക്കുകയാണ്.
uploads/news/2025/08/796520/Untitled-6.jpg
Shah Rukh khan next movie king

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ തന്റെ വേറിട്ട കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. 1980-കളിലും 90-കളിലും ബോളിവുഡില്‍ കരിയര്‍ കെട്ടിപ്പടുത്തതാണ് ഷാരൂഖ് പിന്നീടിങ്ങോട്ട് ആരാധകരെ വിസ്മയിപ്പിച്ച ഒരുപാട് കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ചു.
ജവാൻ എന്ന സിനിമയിലൂടെ ആദ്യ ദേശീയ അവാര്‍ഡ് നേട്ടത്തിന്റെ ആവേശത്തിലാണ് ഷാരൂഖ്. ആ സന്തോഷം താരം ആരാധകരുമായി പങ്കിടുകയും ചെയ്തിരുന്നു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ താരം ആരാധകരുമായി സംവദിക്കാറുണ്ട്.
തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ഷാരൂഖ് വിശ്രമത്തിലാണിപ്പോൾ. എങ്കിലും വിശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഷാരൂഖ് ഖാനെത്തി. ഇപ്പോഴിതാ അതിനിടയിൽ ചില രസകരമായ നിമിഷങ്ങള്‍ ആരാധകർക്കും തരത്തിനുമിടയിൽ ഉണ്ടായി. "താങ്കളുടെ അടുത്ത സിനിമ എപ്പോഴാണ് റിലീസ് ചെയ്യുന്നത്? അത് കിംഗ് ആണോ അതോ മറ്റേതെങ്കിലും സിനിമയാണോ?" എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി "ജസ്റ്റ് കിംഗ്.... ഈ പേര് കേട്ടിട്ടുണ്ടാകുമല്ലോ" എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും ബാക്കിയുള്ള ഭാഗങ്ങള്‍ ഉടൻ ആരംഭിക്കുമെന്നും താരം കുറിച്ചു. "കുറച്ച്‌ ഷൂട്ട് കഴിഞ്ഞു... ബാക്കി ഷൂട്ട് ഉടൻ ആരംഭിക്കും. ലെഗ് ഷോട്ടുകള്‍ മാത്രം, പിന്നെ അപ്പർ ബോഡിയിലേയ്ക്ക് നീങ്ങും....ഇൻഷാ അല്ലാഹ്, അത് വേഗത്തില്‍ പൂർത്തിയാകും. സിദ്ധാർത്ഥ് ആനന്ദ് ഇതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്...." താരം പറഞ്ഞു. ആസ്ക് എസ്ആർകെ സെഷനിലൂടെയാണ് താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഇതോടെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം 'കിംഗ്' ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരണം കിട്ടിയിരിക്കുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ടാണ് താരം തന്നെ ഈ വിവരം പങ്കുവെച്ചത്.

സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ബിഗ് സ്ക്രീനിലെത്തുമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിഗ് ബജറ്റിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രം അടുത്ത വർഷം അവസാനമായിരിക്കും റിലീസിനെത്തുക. സുജോയ് ഘോഷ് സംവിധാനം ചെയ്യാനിരുന്ന ചിത്രം പിന്നീട് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം 'കിംഗ്' സിനിമയുടെ സെറ്റില്‍ ഷാറൂഖ് ഖാന് പരിക്കേറ്റതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. ഗുരുതരമല്ലാത്ത പരിക്കാണെങ്കിലും ചിത്രീകരണത്തില്‍ കാലതാമസം നേരിട്ടു. സെപ്റ്റംബറില്‍ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍.

എക്സ് പ്ലാറ്റ്ഫോമിൽ ആസ്ക് എസ്ആർകെ സെഷനിൽ ചോദ്യത്തിനിടെ ഒരാള്‍ ഷാരൂഖ് ഖാനെ കളിയാക്കാനും ശ്രമിച്ചു. 'വയസായില്ലേ ഇനിയെങ്കിലും വിരമിക്കൂ. പുതിയ കുട്ടികള്‍ മുന്നോട്ട് വരട്ടെ' എന്നായിരുന്നു ഒരാളുടെ പരിഹാസം. പിന്നാലെ ഷാരൂഖ് ഖാന്‍ മറുപടിയുമായി എത്തി.
"സഹോദരാ, നിന്റെ ചോദ്യങ്ങളിലെ കുട്ടിത്തം അവസാനിച്ച ശേഷം കാര്യമുള്ള എന്തെങ്കിലും ചോദ്യവുമായി വരൂ. അതുവരെ താല്‍ക്കാലികമായി വിരമിച്ചേക്കൂ'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. ജവാനിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതിനെക്കുറിച്ചും ഒരാള്‍ ചോദിച്ചു. 'യാഹ്! രാജ്യത്തിന്റെ രാജാവിനെപ്പോലെയാണ് തോന്നുന്നത്. വലിയ ആദരമാണ്. കൂടുതല്‍ അധ്വാനിക്കാനും നന്നാക്കാനുമുള്ള ഉത്തരവാദിത്തം കൂടി' എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

Ads by Google
Monday 18 Aug 2025 10.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google