Wednesday, March 18, 2026 Last Updated 56 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 10.27 AM

' ഒരുപാട് ചിരിച്ചു, അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍' ; ' സാഹസം' സിനിമയെ പ്രശംസിച്ച് ദിലീപ്

uploads/news/2025/08/796514/sahasam-dileep.gif

ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് സാഹസം. ഹ്യൂമര്‍ ആക്ഷന്‍ ജോണറില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രം കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദിലീപ്.

''സാഹസം... പടം കണ്ട് ഒരുപാട് ചിരിച്ചു, തീയറ്ററുകളില്‍ പൊട്ടിച്ചിരികള്‍ കൊണ്ട് പ്രേക്ഷകമനസ്സ് നിറക്കുന്ന സാഹസത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍, congrats to the entire team, God bless'', എന്നാണ് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചത്.

നരേന്‍, ബാബു ആന്റണി, ബൈജു സന്തോഷ്, ഭഗത് മാനുവല്‍, റംസാന്‍ മുഹമ്മദ്, മേജര്‍ രവി, വിനീത് തട്ടില്‍, കാര്‍ത്തിക്ക് യോഗേഷ്, ഗൗരി കൃഷ്ണ,
ജാപി, ഹരി ശിവരാം, ടെസ്സാ ജോസഫ്, വര്‍ഷ രമേഷ്, ജയശീ. ആന്‍സലിം, അജു വര്‍ഗീസ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുളളത്. ഫ്രണ്ട്‌റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ്.കെ.എന്‍ ആണ് നിര്‍മാണം.

Ads by Google
Monday 18 Aug 2025 10.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google