Wednesday, March 18, 2026 Last Updated 56 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 09.35 AM

' സമ്പന്നരുടെ നായ് സ്‌നേഹത്തിന്റെ വിലയായി ദരിദ്രരുടെ രക്തം നല്‍കേണ്ടി വരരുത്' ; രാം ഗോപാല്‍ വര്‍മ

director, dog

സുപ്രീം കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയ നായ സ്‌നേഹിക്കളെ വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നാലു വയസുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ നായ സ്‌നേഹികളുടെ കരുണ എവിടെയായിരുന്നുവെന്ന് രാം ഗോപാല്‍ വര്‍മ ചോദിച്ചു. നായ്ക്കളെ സ്‌നേഹിക്കുന്നെങ്കില്‍ ദത്തെടുത്ത് വളര്‍ത്തണമെന്നും പാവപ്പെട്ടവരുടെ ജീവനും വിലയുണ്ടെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകള്‍:

''സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് നായ്ക്കള്‍ക്കെതിരായ അനീതിയെക്കുറിച്ച് നിലവിളിച്ച് സംസാരിക്കുന്ന നായ് പ്രേമികളേ- ഓരോ വര്‍ഷവും ആയിരങ്ങള്‍ ആക്രമിക്കപ്പെടുന്നതു പോലെ ഒരു നാലു വയസുകാരന്‍ പകല്‍വെളിച്ചത്തില്‍ തെരുവില്‍ വച്ച് കൊല്ലപ്പെട്ടപ്പോള്‍ ഇവര്‍ എവിടെയായിരുന്നു ?.

അപ്പോള്‍ നിങ്ങളുടെ കരുണ എവിടെയായിരുന്നു? അല്ലെങ്കില്‍ വാലാട്ടുന്നവര്‍ക്ക് മാത്രമാണോ കരുണ? മരിച്ച കുട്ടികള്‍ക്ക് അത് ബാധകമല്ലേ? ശരിയാണ്, നായകളെ സ്‌നേഹിക്കുന്നതില്‍ തെറ്റില്ല. ഞാനും അവരെ സ്‌നേഹിക്കുന്നു. എന്നാല്‍, നിങ്ങളുടെ വീടുകളില്‍, നിങ്ങളുടെ ആഡംബര ബംഗ്ലാവുകളില്‍, മനോഹരമായ പൂന്തോട്ടത്തില്‍ അവയെ സ്‌നേഹിച്ചുകൊള്ളൂ.

ഇറക്കുമതി ചെയ്ത ലാബ്രഡോറുകളെയും, പെഡിഗ്രി ഹസ്‌കികളെയും, ബ്രീഡര്‍മാരില്‍ നിന്ന് വാങ്ങിയ ഹൈ-ബ്രീഡ് വളര്‍ത്തുമൃഗങ്ങളേയും സ്‌നേഹിക്കൂ, അവരെ നോക്കാന്‍ സ്റ്റാഫിനെ നിയമിക്കൂ. പക്ഷേ സത്യം ഇതാണ്: നായ ഭീഷണി നിങ്ങളുടെ ആംഡബര വില്ലകളില്‍ ഇല്ല. അത് തെരുവിലും ചേരികളിലും ഉണ്ട്. അത് ചെരിപ്പില്ലാതെ കളിക്കുന്ന കുട്ടികളുള്ള വഴികളില്‍ അലഞ്ഞു തിരിയുന്നു. അവരെ സംരക്ഷിക്കാന്‍ അവിടെ വേലികളും ഗേറ്റുകളും ഇല്ല.

സമ്പന്നര്‍ തങ്ങളുടെ തിളക്കമുള്ള വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുമ്പോള്‍, ദരിദ്രര്‍ പരിക്കേറ്റവരെ ചികിത്സിക്കാനും മരിച്ചവരെ അടക്കാനുമുള്ള ഗതികേടിലാണ്. നിങ്ങള്‍ നായ്ക്കളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, കുട്ടികളുടെ അവകാശമോ? ജീവിക്കാന്‍ ഉള്ള അവകാശമോ? മാതാപിതാക്കള്‍ക്ക് തന്റെ കുട്ടി വളരുന്നത് കാണാനുള്ള അവകാശമോ? നിങ്ങളുടെ നായ സ്‌നേഹം കാരണം ആ അവകാശങ്ങള്‍ അപ്രത്യക്ഷമാകുന്നോ?

പെഡിഗ്രി വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമുള്ള നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോകളേക്കാള്‍ കുറവാണോ അവരുടെ ജീവന്റെ വില? ഇതാണ് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ താല്പര്യമില്ലാത്ത സത്യം. സന്തുലിതമല്ലാത്ത കരുണ അനീതിയാണ്. നിങ്ങള്‍ നായകളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവരെ ദത്തെടുക്കൂ, ഭക്ഷണം കൊടുക്കൂ, നിങ്ങളുടെ സുരക്ഷിതമായ വീടുകളില്‍ സംരക്ഷിക്കൂ. അല്ലെങ്കില്‍ പരിഹാരം കൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തൂ.

പക്ഷേ, നിങ്ങളുടെ സ്‌നേഹം തെരുവിന് ഒരു ഭാരമാകരുത്, അത് മറ്റൊരാളുടെ കുഞ്ഞിന്റെ മരണത്തില്‍ കലാശിക്കരുത്. സമ്പന്നരുടെ നായ് സ്‌നേഹത്തിന്റെ വിലയായി ദരിദ്രരുടെ രക്തം നല്‍കേണ്ടി വരരുത്. ഒരു കുഞ്ഞിന്റെ ജീവനെക്കാള്‍ ഒരു തെരുവ് നായയുടെ ജീവന് വില കൊടുക്കുന്ന സമൂഹം ഇതിനകം തന്നെ തന്റെ മാനുഷികത നഷ്ടപ്പെടുത്തി കഴിഞ്ഞു''.

കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിനെതിരെ നടി സദ രംഗത്തെത്തിയിരുന്നു. കോടതി വിധി നായക്െ കൂട്ടക്കൊല ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു സദ പറഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും സദ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.

Ads by Google
Monday 18 Aug 2025 09.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google