Wednesday, March 18, 2026 Last Updated 54 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 08.55 AM

കുടവയര്‍, തലയില്‍ കിരീടം, നിറയെ ആഭരണങ്ങള്‍, ഒപ്പം ചുണ്ടിലൊരു ചിരിയും; മാവേലിത്തമ്പുരാനായി മാസ്സ് ലുക്കില്‍ അജു വര്‍ഗീസ്; ഇതാണ് പെര്‍ഫക്ട് മാവേലിയെന്ന് ആരാധകര്‍

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമായ അജു വര്‍ഗീസ് വേറിട്ട കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുണ്ട്. ഇപ്പോഴിതാ മഹാബലിത്തമ്പുരാനായി മാസ്സ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Aju Varghese, Aju as king mahabali
Aju Varghese as king mahabali (Image Source: Instagram)

മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അജു വര്‍ഗീസ്. നര്‍മ്മരസമുള്ള കഥാപാത്രങ്ങളില്‍ തുടങ്ങി പിന്നീടിങ്ങോട്ട് സീരിയസ് മുതൽ നെഗറ്റീവ്, സൈക്കോ വേഷങ്ങൾ വരെ ചെയ്ത് അജു കൈയടി നേടി. അടുത്തിടെ ഒരു സിനിമയില്‍ ഗായകനുമായി. അതും പ്രേക്ഷകര്‍ ഏറ്റെടുത്തു.
കോമഡിയും സൂപ്പര്‍കൗണ്ടറുകളുമൊ​ക്കെയായി വെള്ളിമൂങ്ങയില്‍ ബിജു മേനോ​ന്റെ സന്തതസഹചാരിയായ ടോണി വക്കത്താനമായി അജു വര്‍ഗീസ് നേടിയ കൈയടികള്‍ കുറച്ചൊന്നുമല്ല. വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന അജു കോമഡി റോളുകളില്‍ നിന്ന് കാരക്ടർ റോളുകളിലേക്ക് മാറിയപ്പോള്‍ അതും പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം നര്‍മ്മരസം കലര്‍ന്ന പോസ്റ്റുകളിലൂടെയും ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്.
ഇപ്പോഴിതാ മഹാബലിത്തമ്പുരാനായി അടിപൊളി ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് അജു വര്‍ഗീസ്. കിരീടവും വലിയ പൊട്ടും നിറയെ ആഭരണങ്ങളും മഹാബലിത്തമ്പുരാന്റെ വേഷഭൂഷാതികളുമടക്കം അണിഞ്ഞിട്ടുണ്ട് അജു. ഒപ്പം മാവേലിയുടെ ഐഡന്റിയായ കുടവയറുമുണ്ട് താരത്തിന്. ചുണ്ടില്‍ ചിരിയുമായി ആരാധകര്‍ക്ക് ഓണം ആശംസിക്കാന്‍ എത്തിയ അജുവിന്റെ ചിത്രം ഏറ്റെടുക്കുകയാണ് ആരാധകര്‍. ‘‘ഏതു മൂഡ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അജു ചിത്രം പങ്കിട്ടിരിക്കുന്നത്.
നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ‘ഇതാണ് മാവേലി, പെര്‍ഫക്ട്...,അജു മൂഡ്,ഉണ്ണി ഗണപതി...’ എന്നതടക്കം ഫയര്‍ ലവ് ഇമോജി നല്‍കിയാണ് പലരും കമന്റുകള്‍ കുറിക്കുന്നത്.

Ads by Google
Monday 18 Aug 2025 08.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google