Wednesday, March 18, 2026 Last Updated 50 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 18 Aug 2025 08.27 AM

സില്‍വര്‍ സാരിയില്‍ അപ്സരസ്സിനെപ്പോലെ അതിസുന്ദരിയായി മീനാക്ഷി ദിലീപ്; ലക്ഷ്യയുടെ മോഡലായി വീണ്ടും മീനൂട്ടി; മഞ്ജുവിനെക്കാളും സുന്ദരിയെന്ന് കമന്റുകള്‍

താരപുത്രിയായ മീനാക്ഷി ദിലീപ് പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരപു​‍ത്രിയാണ്. ഇപ്പോഴിതാ ലക്ഷ്യയുടെ മോഡലായി സില്‍വര്‍ സാരിയില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് മീനാക്ഷി.
Meenakshi Dileep
Meenakshi Dileep (Image Source: Instagram)

മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ള ആളാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തിനു ശേഷം അച്ഛനൊപ്പം താമസിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ മുതലാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീടിങ്ങോട്ട് ക്യാമറക്കണ്ണുകളില്‍ താരമായി മീനൂട്ടി. ദിലീപിന്റെ കാവ്യമാധവനെ രണ്ടാമത് വിവാഹം ചെയ്തപ്പോഴും അച്ഛന്റെ കൂട്ടായും കരുത്തായും മീനൂട്ടിയുണ്ടായിരുന്നു.
അച്ഛനും അമ്മയും സിനിമയിലാണെങ്കിലും മകള്‍ തെരഞ്ഞെടുത്തത് പഠനമാണ്. പഠിച്ച് എം.ബി.ബി.എസ് നേടിയ മീനാക്ഷിയിപ്പോള്‍ കൊച്ചിയില്‍ ഡോക്ടറാണ്. എന്നാല്‍ കാവ്യ മാധവന്റെ ലക്ഷ്യ ബ്രാന്‍ഡിന്റെ മോഡലായി പലപ്പോഴും ചിത്രങ്ങള്‍ പങ്കിടാറുണ്ട് മീനാക്ഷി.
ഇപ്പോഴിതാ ലക്ഷ്യയുടെ ഓണം കളക്ഷനില്‍ അതിസുന്ദരിയായി തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരപുത്രി. സില്‍വര്‍ സാരിയില്‍ ഒരു അപ്സരസ്സിനെപ്പോലെയാണ് മീനൂട്ടി ചിത്രങ്ങളില്‍. മിനിമല്‍ മേക്കപ്പില്‍ നിറചിരിയോടെയുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. മഞ്ജുവിനെക്കാളും സുന്ദരിയാണല്ലോ ചിത്രങ്ങളില്‍ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Monday 18 Aug 2025 08.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google