Thursday, March 19, 2026 Last Updated 40 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 02.18 PM

ഞാന്‍ ' അമ്മ'യില്‍ അംഗമല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല : ഭാവന

bhavana, election

താന്‍ ' അമ്മ' യിലെ അംഗമല്ലെന്നും തെരഞ്ഞെടുപ്പിനെക്കുറിച്ച് അറിയില്ലെന്നും നടി ഭാവന. താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച അംഗമാണ് ഭാവന. കഴിഞ്ഞ ദിവസമാണ് അമ്മയിലെ പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടന്നത്. നടി ശ്വേത മേനോനാണ് പുതിയ പ്രസിഡന്റ്. അതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു ഭാവനയുടെ പ്രതികരണം.

താന്‍ ഇപ്പോള്‍ അമ്മയിലെ അംഗമല്ല. പുതിയ ഭാരവാഹികള്‍ നേതൃത്വത്തിലേക്ക് വന്നതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോള്‍ അതേക്കുറിച്ച് സംസാരിക്കാം എന്നാണ് ഭാവനയുടെ പ്രതികരണം.

നേരത്തെ അമ്മയില്‍ നിന്നും രാജിവെച്ചു പോയ അംഗങ്ങള്‍ തിരികെ വരണമെന്ന് ശ്വേത മേനോന്‍ പറഞ്ഞിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ രാജിവെച്ച പോയവരെ തിരികെ കൊണ്ടുവരാന്‍ താന്‍ മുന്‍കൈ എടുക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളേയും അമ്മ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ശ്വേത പറഞ്ഞിരുന്നു.

Ads by Google
Saturday 16 Aug 2025 02.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google