Sunday, March 22, 2026 Last Updated 1 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 11.16 AM

കൊല്ലത്ത് നിയന്ത്രണം വിട്ട പാഴ്സൽ വാൻ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിൽ ഇടിച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

in

കൊല്ലം: ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ വാൻ, ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിലിടിച്ച് അപകടം. അപകടത്തിൽ എറണാകുളം സ്വദേശിയായ പാഴ്സൽ വാന്‍ ഡ്രൈവർ മരിച്ചു. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട് സിലിണ്ടർ കയറ്റിയ ലോറി മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ഇന്നു പുലർച്ചെ അഞ്ചരയോടെ ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സൽ വാനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴക്കൂട്ടത്തെ പ്ലാന്റിൽ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന ലോറിയിൽ എതിർദിശയിൽ വന്ന പാഴ്സൽ വാൻ ഇടിച്ചു കയറുകയായിരുന്നു.

Ads by Google
Saturday 16 Aug 2025 11.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google