Thursday, March 19, 2026 Last Updated 41 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 10.19 AM

സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി തലൈവര്‍; ഐതിഹാസിക യാത്രയെന്ന് പ്രധാനമന്ത്രി

deeply, him
photo-x.com/narendramodi/

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി രജനികാന്തിന് ആശംസകള്‍ അറിയിച്ചത്.

'' സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രീ രജനീകാന്ത് ജിക്ക് അഭിനന്ദനങ്ങള്‍. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ശാശ്വതമായ സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ യാത്ര ഐതിഹാസികമാണ്'', പ്രധാനമന്ത്രി കുറിച്ചു. രജനീകാന്തിനൊപ്പമുളള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് രജനീകാന്തും രംഗത്തെത്തി. '' ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജി, നിങ്ങളുടെ ഊഷ്മളമായ ആശംസകള്‍ക്ക് ഞാന്‍ അങ്ങേയറ്റം നന്ദിയുളളവനാണ്. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന ഒരു നേതാവില്‍ നിന്ന് അവ സ്വീകരിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഞിങ്ങളുടെ ദയയുളള വാക്കുകള്‍ക്ക് നന്ദി. ജയ് ഹിന്ദ്'', എന്നാണ് രജനികാന്തിന്റെ വാക്കുകള്‍.

അതേസമയം രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ' കൂലി' തിയേറ്ററുകളില്‍ വലിയ വിജയമായിരിക്കുകയാണ്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രുതിഹാസന്‍, സൗബിന്‍ ഷാഹിര്‍, ആമിര്‍ ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Ads by Google
Saturday 16 Aug 2025 10.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google