Thursday, March 19, 2026 Last Updated 41 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 09.42 AM

' ഇത്രയും ടെന്‍ഷന്‍ അടിച്ച ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല, വേണ്ടപ്പെട്ട കുറെ പേര്‍ ജയിച്ചു' ; ആശംസയുമായി സീമ ജി നായര്‍

amma, new
photo-www.facebook.com/seemagnairactress

കൊച്ചി: താരസംഘടനയായ ' അമ്മ' യുടെ പുതിയ നേതൃത്വത്തിന് ആശംസകളുമായി നടി സീമ ജി നായര്‍.

'അഭിന്ദനങ്ങള്‍ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ..പ്രാര്‍ത്ഥനയും ,പ്രവര്‍ത്തനവും ഇവര്‍ക്ക് വേണ്ടിയായിരുന്നു ..ഇത്രയധികം വര്‍ക്ക് ചെയ്ത ,ടെന്‍ഷന്‍ അടിച്ച ഒരു തെരെഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല ..ചെറിയൊരു സ്ഥാനമല്ല കിട്ടിയിരിക്കുന്നത് ..ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യണം ..അതിനെല്ലാം സാധിക്കട്ടെയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു ..വേണ്ടപ്പെട്ട കുറെ പേര്‍ ജയിച്ചിട്ടുണ്ട് ..എല്ലാവര്‍ക്കും ആശംസകള്‍', സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അമ്മയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോനൊപ്പമുളള ചിത്രവും സീമ ജി നായര്‍ പങ്കുവെച്ചിട്ടുണ്ട്.

കുക്കു പരമേശ്വരന്‍ ആണ് സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറി. ട്രഷറര്‍- ഉണ്ണി ശിവലാല്‍. ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. സരയു മോഹന്‍, അഞ്ജലി നായര്‍, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍, ടിനി ടോം, ജോയ് മാത്യു, വിനു മോഹന്‍, ഡോ.റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരാണ് എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തടക്കം ഇത്രയേറെ വനിതകളെത്തുന്നത്. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുളളത്.

Ads by Google
Saturday 16 Aug 2025 09.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google