Thursday, March 19, 2026 Last Updated 41 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 08.55 AM

' അമ്മ' യെ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കട്ടെ: പുതിയ നേതൃത്വത്തിന് ആശംസകളുമായി താരങ്ങള്‍

amma, new

കൊച്ചി: താരസംഘടനയായ ' അമ്മ' യുടെ പുതിയ നേതൃത്വത്തിന് ആശംസകളുമായി നടന്മാരായ മോഹന്‍ലാലും സുരേഷ് ഗോപിയും.

'അമ്മ'യുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍. ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനമികവോടെ 'അമ്മ'യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികള്‍ക്ക് സാധിക്കട്ടെ', ' അമ്മ' യുടെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്ന മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'അമ്മയുടെ പുതിയ നേതൃത്വത്തിനു എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു. അമ്മയെ ഇനിയും ഉയരങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു', എന്നാണ് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

വിവാദങ്ങളേറെയുണ്ടായ വാശിയേറിയ തെരഞ്ഞെടുപ്പില്‍ ശേത്വാ മേനോനെ അമ്മ പ്രസിഡന്റായി തെരഞ്ഞെടുത്തു. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാല്‍ ട്രഷറര്‍ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ ജയിച്ചു.

ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. സരയു മോഹന്‍, അഞ്ജലി നായര്‍, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍, ടിനി ടോം, ജോയ് മാത്യു, വിനു മോഹന്‍, ഡോ.റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തടക്കം ഇത്രയേറെ വനിതകളെത്തുന്നത്. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുളളത്.

Ads by Google
Saturday 16 Aug 2025 08.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google