Sunday, March 22, 2026 Last Updated 1 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 02.35 PM

ജമ്മുകശ്മീരിലും മേഘസ്‌ഫോടനം ; 10 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട് ; തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു

uploads/news/2025/08/796147/cloud-burst-kashmir.jpg

ശ്രീനഗര്‍: ഹിമാചല്‍പ്രദേശിന് പിന്നാലെ ജമ്മുകശ്മീരിലും മേഘസ്‌ഫോടനത്തെ തുടര്‍ന്ന് വന്‍നാശം. പത്തിലധികം പേര്‍ മരണമടഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മചെയ്ല്‍ മാതായാത്രയുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റായ ജമ്മുകശ്മീരിലെ കിസ്ത്വാര്‍ ജില്ലയിലെ ചോസിതി ഏരിയയിലായിരുന്നു മേഘസ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പ്രദേശത്ത് തുടങ്ങിയിട്ടുണ്ട്.

പ്രദേശത്ത് കുടുങ്ങിപ്പോയ തീര്‍ത്ഥാടകരുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. അതേസമയം ഇവിടുത്തെ നാശനഷ്ടം വിലയിരുത്തി വരുന്നതേയുള്ളൂ. സംസ്ഥാനപോലീസ്, ഇന്ത്യന്‍ സൈന്യം, എന്‍ഡിആര്‍എഫ് യൂണിറ്റ്, എസ്ഡിആര്‍എഫ് യൂണിറ്റുകള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തുണ്ട്. പത്തുപേര്‍ മരണമടഞ്ഞതായിട്ടാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.

കിസ്ത്വറിലെ ഹിമാലയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മാതാ ചാന്ദിയിലേക്കുള്ള മച്ചൈല്‍ മാതാ യാത്രയുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റാണ് ചസോറ്റി. ഇവിടെ നിന്നും തീര്‍ത്ഥാടകരെ ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരെ ഒഴിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 'ചോസിതി പ്രദേശത്ത് വന്‍തോതിലുള്ള മേഘവിസ്‌ഫോടനം ഉണ്ടായതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാം.

ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചു, രക്ഷാസംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. നാശനഷ്ടങ്ങള്‍ വിലയിരുത്തലും ആവശ്യമായ രക്ഷാപ്രവര്‍ത്തന, മെഡിക്കല്‍ മാനേജ്‌മെന്റ് ക്രമീകരണങ്ങളും നടത്തിവരികയാണ്. എന്റെ ഓഫീസിന് പതിവായി അപ്ഡേറ്റുകള്‍ ലഭിക്കുന്നുണ്ട്, സാധ്യമായ എല്ലാ സഹായവും നല്‍കും,' അദ്ദേഹം ഒരു ഓണ്‍ലൈന്‍ പോസ്റ്റില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പോലീസ്, സൈന്യം, ദുരന്ത നിവാരണ ഏജന്‍സികള്‍ എന്നിവരോട് നിര്‍ദ്ദേശിച്ചു.

Ads by Google
Thursday 14 Aug 2025 02.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google