Thursday, March 19, 2026 Last Updated 28 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 12.25 PM

‘‘റിലീസ് ഘട്ടത്തിലേക്ക് എത്തുന്നതുവരെ ഒരുപാട് അനുഭവിച്ചു; അത്രയും സ്ട്രോങ്ങാണ് പര്‍ദ്ദയിലെ സുബ്ബു...’’ പ്രെസ്സ് മീറ്റില്‍ വിതുമ്പി കരഞ്ഞ് അനുപമ പരമേശ്വരന്‍; വികാരഭരിതയായി താരം

തുടക്കം മലയാളസിനിമയിലാണെങ്കിലും അന്യഭാഷകളില്‍ തിളങ്ങിയ താരമാണ് അനുപമ പരമേശ്വരന്‍. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രെസ്സ് മീറ്റില്‍ വിതുമ്പി കരയുന്ന അനുപമ പരമേശ്വരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
Anupama Parameswaran, Parda movie, Anupama Parameswaran gets emotional
Anupama gets emotional during press meet (Image Source: Youtube)

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് അനുപമ പരമേശ്വരന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കാന്‍ അനുപമയ്ക്ക് കഴിഞ്ഞു. എന്നാല്‍ അതിനു ശേഷം അത്രയും മികച്ചൊരു സിനിമ അനുപമയ്ക്ക് കിട്ടിയിട്ടില്ല. തെലുങ്ക് സിനിമയിലാണ് അനുപമ പിന്നീട് തിളങ്ങിയത്. തെലുങ്കില്‍ അനുപമയ്ക്ക് ലഭിയ്ക്കുന്ന സ്വീകരണവും അംഗീകാരവും ഒന്നു വേറെ തന്നെയാണ്
അടുത്തിടെ സുരേഷ്ഗോപി നായകനായി എത്തിയ ജെഎസ്കെ എന്ന ചിത്രത്തില്‍ താരം ഗംഭീര അഭിനയം കാഴ്ചവച്ചുവെങ്കിലും, എല്ലാ പ്രേക്ഷകരെയും അത് അത്രകണ്ട് തൃപ്തിപ്പെടുത്തിയില്ല. എന്നാല്‍ അന്യഭാഷകളില്‍ താരത്തിന്റെ മികച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നുമുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായി പ്രവീണ്‍ കുന്ദ്രേഗുല സംവിധാനം ചെയ്യുന്ന പർദ്ദയാണ്. സംഗീത കൃഷും ദർശന രാജേന്ദ്രനും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ മുഖം തന്നെ അനുപമയുടേതാണ്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രെസ്സ് മീറ്റില്‍ വികാരഭരിതയാകുന്ന അനുപമയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ തന്റെ എഫര്‍ട്ട് എത്രമാത്രം ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോഴാണ് അനുപമ ഇമോഷണലായത്.
‘‘സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടു എന്ന് പറയാൻ എനിക്ക് താത്പര്യമില്ല. ഇഷ്ടപ്പെട്ട് ചെയ്യുമ്പോള്‍ അതില്‍ കഷ്ടപ്പാടില്ല. വളരെ ആസ്വദിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം റിലീസ് ഘട്ടത്തിലേക്ക് എത്തുന്നതുവരെ ഒരുപാട് അനുഭവിച്ചു...’’ ഇത് പറഞ്ഞാണ് അനുപമ ഇമോഷണലായത്.
വിങ്ങി കരഞ്ഞ അനുപമയെ ആശ്വസിപ്പിച്ചത് തൊട്ടടുത്തിരുന്ന സംവിധായകനും നിർമാതാവുമാണ്. നിര്‍മ്മാതാവായ വിജയ് ഡൊണ്‍കൊണ്ട പറഞ്ഞത്, ‘‘സിനിമയ്ക്ക് വേണ്ടി അനുപമ വളരെയധികം ഏഫർട്ട് ഇട്ടു. അഭിനയിക്കുന്നത് മാത്രമല്ല, അതിന് പ്രമോഷൻ നല്‍കാനൊക്കെ മുന്നില്‍ നിന്ന് ഒരു നടി അത് ചെയ്യുക എന്നത് ചെറിയ കാര്യമല്ല....’’ എന്നാണ്.
‘‘ഇതൊരു ചെറിയ സിനിമയല്ല, വലിയ സിനിമയാണ്, അത് എക്സിക്യൂട്ട് ചെയ്യുക എന്നത് വലിയ കഷ്ടപ്പാടുള്ള ഒരു കാര്യമാണ്. അതിനൊരു ധൈര്യം വേണം, അത്ര ധൈര്യത്തോടെ എന്റെ നിർമാതാവും സംവിധായകനും ആ കഥാപാത്രം എന്നെ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വത്തോടെയാണ് ഞാൻ ഏറ്റെടുത്തത്. ഇത് നിസ്സാരമല്ല, ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ സിനിമയ്ക്ക് വേണ്ടി ഒരുപാട് അനുഭവിച്ചു. ഞാൻ എന്നല്ല, മറ്റേതൊരു നടി ആ കഥാപാത്രം ചെയ്താലും അതിനൊരു സ്റ്റാന്റേർഡ് ഉണ്ടാവും, അത്രയും സ്ട്രോങ് ആണ് പർദ്ദയിലെ സുബ്ബു...’’ എന്നാണ് അനുപമ പറഞ്ഞു.

Ads by Google
Thursday 14 Aug 2025 12.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google