Thursday, March 19, 2026 Last Updated 54 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 12.17 PM

വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുളളൂ പേടി; സാന്ദ്ര തോമസ്

sandra-thomas

നിര്‍മാതാക്കളുടെ സംഘടനയായ കേരളഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പരസ്പരം പോരടിച്ച് സിനിമ നിര്‍മാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും. കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെ വിമര്‍ശിച്ച് വിജയ് ബാബു പങ്കുവെച്ച കുറിപ്പിനാണ് സാന്ദ്ര തോമസ് ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുളളൂ പേടിയയെന്നാണ് സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം സാന്ദ്രയ്ക്ക് താക്കീത് നല്‍കിയുളള ഒരു കുറിപ്പ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നന്ദി, സാന്ദ്ര എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്, അവര്‍ മനുഷ്യരെക്കാള്‍ വിശ്വസ്തരാണെന്ന വാക്കുകളോടാണ് ഈ കുറിപ്പ് അവസാനിപ്പിച്ചത്.

ഇതിനോടുളള പ്രതികരണമാണ് സാന്ദ്ര തോമസിന്റെ ഇന്നത്തെ കുറിപ്പ്. എന്നാല്‍ സാന്ദ്രയുടെ പോസ്റ്റിനു തൊട്ടുപിന്നാലെ തന്നെ വിജയ് ബാബുവിന്റെ പ്രതികരണവും എത്തി. പങ്കാളിത്തം അവസാനിപ്പിച്ചപ്പോള്‍ ഞാന്‍ നിനക്ക് പകരം ഒരാളെ ദത്തെടുത്തു. അതെ സാന്ദ്ര നീ പറഞ്ഞത് ശരിയാണ്. അത് നിന്നേക്കാള്‍ വിശ്വാസ്യതയുളളതാണ് എന്നായിരുന്നു ഒരു നായയുടെ ചിത്രം പങ്കുവെച്ച് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് ഉത്തരം പറയാന്‍ സമയമില്ലെന്നും എനിക്ക് ഷൂട്ടുണ്ട് എന്നും വിജയ് പോസ്റ്റില്‍ പറയുന്നു.

Ads by Google
Thursday 14 Aug 2025 12.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google