Thursday, March 19, 2026 Last Updated 54 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 11.40 AM

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് ജാന്‍വി കപൂര്‍

janhvi-kapoor
photo-www.instagram.com/janhvikapoor/

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് ജാന്‍വി കപൂര്‍. കൊച്ചുകുട്ടിയായ ജാന്‍വിയെ ശ്രീദേവിയും ബോണി കപൂറും ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രവും, ഒരു കുടുംബചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം അടുത്തിടെ തിരുമല സന്ദര്‍ശനത്തിനെത്തിയ ചിത്രങ്ങളും ജാന്‍വി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ജന്മദിനാശംസകള്‍ അമ്മേ , നിങ്ങളുടെ പേരിനൊപ്പം എന്റെ ഹൃദയത്തില്‍ ഓരോ ചുവടും’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ജാന്‍വി കുറിച്ചിരിക്കുന്നത്. ഹൃദയത്തിന്റെ ഇമോജിയും താരം നല്‍കിയിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

അതേസമയം തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന പരം സുന്ദരിയാണ് ജാന്‍വിയുടെ റിലീസിനായൊരുങ്ങുന്ന ചിത്രം. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഒരു പക്കാ റൊമാന്റിക് സിനിമയാകും 'പരം സുന്ദരി' എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത് .ചിത്രത്തില്‍ സിദ്ധാര്‍ഥ് നോര്‍ത്ത് ഇന്ത്യനായും ജാന്‍വി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാര്‍ഥ് എത്തുമ്പോള്‍ സുന്ദരി ആയിട്ടാണ് ജാന്‍വി എത്തുന്നത്. ആഗസ്റ്റ് 29 ന് ചിത്രം തിയേറ്ററിലെത്തും

Ads by Google
Thursday 14 Aug 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google