Thursday, March 19, 2026 Last Updated 55 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 11.08 AM

‘‘ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഞാന്‍ ബാല്യകാലം അവതരിപ്പിച്ച അതേ സുന്ദരി...’’ ലക്ഷ്മി ഗോപാലസ്വാമിയെ കണ്ട സന്തോഷം പങ്കിട്ട് അനു സിതാര

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അനുസിതാര. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു പ്രത്യേക നിമിഷത്തിന്റെ സന്തോഷം പങ്കിടുകയാണ് അനു സിതാര. ലക്ഷ്മി ഗോപാലസ്വാമിയെ കണ്ടുമുട്ടിയ സന്തോഷമാണ് താരം പങ്കിട്ടിരിക്കുന്നത്.
Anu Sithara, lakshmi gopalaswamy
Anu Sithara and Lakshmi Gopalaswamy (Image Source: Instagram)

നൃത്തപാടവം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ താരം മലയാള സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് അമല പോളും ഫഹദും നായിക- നായകന്മാരായി എത്തിയ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’. ഇതില്‍ അമ്മ വേഷമായിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടേത്.
ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചത് മലയാള സിനിമയില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന താരമായ അനു സിതാരയായിരുന്നു. അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയായ അനു സിതാര സ്ത്രീ പ്രാധാന്യമുള്ള ഒരുപാട് സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഒരു പ്രത്യേക നിമിഷം ജീവിതത്തിലുണ്ടായ സന്തോഷം പങ്കിടുകയാണ് അനു സിതാര. താന്‍ ബാല്യകാലം അവതരിപ്പിച്ച ലക്ഷ്മിഗോപാലസ്വാമിയെ കണ്ട സന്തോഷമാണ് അനു സിതാര പങ്കിട്ടത്. ‘‘സുന്ദരിയായ ലക്ഷ്മി ഗോപാലസ്വാമി​യ്ക്കൊപ്പമുള്ള ഒരു പ്രത്യേക നിമിഷം... ഇന്ത്യൻ പ്രണയകഥയിൽ ഞാൻ ഇവരുടെ ബാല്യകാല വേഷം അവതരിപ്പിച്ചു...ഞങ്ങള്‍ ഒരുപോലെയാണെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്... പക്ഷേ അവർ തീർച്ചയായും കൂടുതൽ സുന്ദരിയാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനു സിതാര ചിത്രം പങ്കിട്ടിരിക്കുന്നത്. ‘‘സ്വീറ്റി പൈ... നിങ്ങളെയും കണ്ടതിൽ വളരെ സന്തോഷം...’’ എന്ന മറുപടി കമന്റും ലക്ഷ്മി ഗോപാലസ്വാമി കുറിച്ചിട്ടുണ്ട്. ആരാധകരും സഹതാരങ്ങളുമടക്കം നിരവധി കമന്റുകള്‍ അനു സിതാരയുടെ പോസ്റ്റിന് താഴെ കുറിക്കുന്നുണ്ട്.

Ads by Google
Thursday 14 Aug 2025 11.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google