Thursday, March 19, 2026 Last Updated 51 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 10.24 AM

ബിപാഷയെക്കാള്‍ ഭേദമാണ് താനെന്ന് മൃണാള്‍; കുറിക്കു കൊളളുന്ന മറുപടിയുമായി താരം

bipasha-basu-

പ്രശസ്ത താരം മൃണാൾ താക്കൂർ അടുത്തിടെയായി ഒരുപാട് ഗോസിപ്പിനും വിവാദത്തിനും ഇടയിലാണ്. തമിഴ് താരം ധനുഷുമായി മൃണാൾ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ശക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തിൽ, ഇപ്പോൾ ഒരു പഴയ ലൊക്കേഷൻ വീഡിയോ കാരണം പ്രശ്നത്തിലായിരിക്കുകയാണ് സീത രാമം നായിക. കരിയറിന്റെ ആദ്യ കാലത്ത് അഭിനയിച്ച 'കുങ്കും ഭാഗ്യ' എന്ന സീരിയലിന്റെ സെറ്റിൽ വച്ച് ബോളിവുഡിൽ ഒരു കാലത്ത് ഗ്ലാമറിന്റെ പര്യായമായിരുന്ന ബിപാഷ ബസുവിനെ മൃണാൾ താക്കൂർ പരിഹസിക്കുന്ന വീഡിയോയാണ് അടുത്തിടെ വൈറലായത്.

വീഡിയോയിൽ, ബിപാഷ ബസുവിനോടുള്ള ആരാധന പ്രകടിപ്പിച്ച ഒരു സഹപ്രവർത്തകനോട് മൃണാൽ തർക്കിക്കുന്നത് കാണാം. ബിപാഷയോടുള്ള അവജ്ഞ മറച്ചു വയ്ക്കാത്ത നടി, അവരെ ബോഡിഷെയിം ചെയ്യുന്നതായി വിഡിയോയിൽ കൃത്യമായി കാണാം. "പൗരുഷമുള്ള, കുറെ മസിലുകൾ ഉള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?" എന്ന് പരിഹാസത്തോടെ ചോദിച്ചുകൊണ്ട് മൃണാൽ അയാളുടെ ഇഷ്ടത്തെ ചോദ്യം ചെയ്യുന്നുണ്ട്.

അതിന് ശേഷം ഒട്ടും മര്യാദ കാണിക്കാതെ, വളരെ പ്രകോപനപരമായ രീതിയിൽ, "എങ്കിൽ നിങ്ങൾ ബിപാഷയെ കല്യാണം കഴിക്കു," എന്നും മൃണാൾ താക്കൂർ പറയുന്നുണ്ട്. എന്നാൽ അവിടം കൊണ്ട് പോലും താരം നിർത്തുന്നില്ല. "നോക്ക്, ഞാൻ ബിപാഷയെക്കാൾ ഒക്കെ എത്രയോ ഭേദമാണ്, ഒക്കെ?" എന്നും കൂടി കൂട്ടിച്ചേർത്ത മൃണാൾ, ബോളിവുഡിന്റെ ഗ്ലാമർ താരത്തോടുള്ള തന്റെ അവജ്ഞ മുഖം കോടിച്ചു കൊണ്ട് പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി ബോഡിഷെയിമിങ്ങിന് എതിരെ ഏറെ പ്രതികരിച്ചിട്ടുള്ള മൃണാൾ താക്കൂറിന്റെ ഈ പുറത്തു കാണാത്ത മറ്റും ഭാവവും, നടിയുടെ ആരാധകർ അടക്കമുള്ള പ്രേക്ഷകരെ നിരാശപ്പെടുത്തിക്കളഞ്ഞു.

സ്വയം സുന്ദരി ചമയാൻ വേണ്ടി, തന്നെക്കാൾ ഏറെ സീനിയറും, ഒപ്പം ബോളിവുഡിലെ ഏറ്റവും വലിയ ഗ്ലാമർ താരങ്ങളിൽ ഒരാളുമായ ബിപാഷ ബസുവിനെ ബോഡിഷെയിം ചെയ്യാൻ മടിക്കാത്ത മൃണാലിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് റെഡിറ്റ് പ്രേക്ഷകർ. മറ്റൊരു സ്ത്രീയെ താഴ്ത്തിക്കെട്ടിയല്ല സ്വന്തം മഹത്വം കാണിക്കേണ്ടത് എന്ന് ചൂണ്ടിക്കാണിക്കുന്ന പ്രേക്ഷകർ, മൃണാൾ താക്കൂർ ഇപ്പോൾ പ്രകടിപ്പിക്കുന്ന വിനയവും, പ്രൊഫെഷണലിസവും വെറും അഭിനയമാണോ എന്നും സംശയിക്കുന്നുണ്ട്. ഒപ്പം, ബിപാഷയെ വിമർശിക്കാൻ നടിക്ക് എന്താണ് യോഗ്യതയെന്നും ചിലർ ചോദിക്കുന്നുണ്ട്.

എന്നാൽ മൃണാലിന്റെ പരിഹാസത്തിന് കുറിക്ക് കൊള്ളുന്ന ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് ബിപാഷ ബസു ഇപ്പൊൾ. "സുന്ദരികളായ സ്ത്രീകളേ, നിങ്ങളും മസിലുകൾ ഉണ്ടാക്കൂ" എന്ന് പറയുന്ന ഒരു സോഷ്യൽ മീഡിയ സ്റ്റോറി പങ്കുവെച്ചുകൊണ്ട് മൃണാലിന് പരോക്ഷമായി മറുപടി കൊടുത്തിരിക്കുകയാണ് ബിപാഷ. ഒപ്പം, "ശക്തരായ സ്ത്രീകൾ പരസ്പരം ഉയർത്തുക. സുന്ദരികളായ സ്ത്രീകളേ... നമ്മൾ ശക്തരായിരിക്കണം... നല്ല പേശികൾ നിങ്ങളെ നല്ല ശാരീരികവും മാനസികവുമായ ആരോഗ്യം നേടാൻ സഹായിക്കുന്നു! സ്ത്രീകൾ ശക്തരായി കാണപ്പെടുകയോ ശാരീരികമായി ശക്തരായിരിക്കുകയോ ചെയ്യരുത് എന്ന പഴക്കമുള്ള ചിന്താഗതിയെ തകർക്കുക!" എന്നാണ് ബിപാഷ കുറിച്ചത്.

bipasha-basu-

Ads by Google
Thursday 14 Aug 2025 10.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google