Thursday, March 19, 2026 Last Updated 53 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 10.16 AM

' തിരശ്ശീലയിലെ 50 വര്‍ഷത്തെ അതുല്യമായ വ്യക്തിപ്രഭാവം' ; രജനീകാന്തിന് ആശംസയുമായി താരങ്ങള്‍

years

സിനിമ ജീവിതത്തില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ആശംസയുമായി താരങ്ങളായ മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്റ്റൈല്‍ മന്നന് ഇരുവരും ആശംസ നേര്‍ന്നത്.

'' തിരശ്ശീലയിലെ 50 വര്‍ഷത്തെ അതുല്യമായ വ്യക്തിപ്രഭാവം, മാന്ത്രികത, അര്‍പ്പണബോധം. ഒരേയൊരു രജനികാന്ത് സാറിന് അഭിനന്ദനങ്ങള്‍. കൂലിക്കും മറ്റു ഒരുപാട് ഐതിഹാസിക നിമിഷങ്ങള്‍ക്കുമായി നമുക്ക് കാത്തിരിക്കാം'', മോഹന്‍ലാല്‍ കുറിച്ചു. കൂലിയിലെ രജനീകാന്തിന്റെ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.

'' 50 വര്‍ഷങ്ങള്‍. ഒരു ഇതിഹാസം. അന്തമായ പ്രചോദനം. അഭിനന്ദനങ്ങള്‍ രജനീകാന്ത് സര്‍! അതിനുമപ്പുറം കൂലിക്കും ആശംസകള്‍'', സുരാജ് വെഞ്ഞാറമൂട് കുറിച്ചു.

അതേസമയം, രജനീകാന്തിനൊപ്പം നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍,പൂജ ഹെഗ്ഡെ, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് കൂലിയില്‍ അണിനിരക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Ads by Google
Thursday 14 Aug 2025 10.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google