Thursday, March 19, 2026 Last Updated 56 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 09.24 AM

' 2010 മുതലുളള ചാറ്റുകള്‍ എന്റെ പക്കല്‍ ഉണ്ട്, എന്നെ പ്രകോപിപ്പിച്ചാല്‍ സകല വിവരങ്ങളും തെളിവ് സഹിതം പുറത്തു വിടും' ; വിജയ് ബാബു

back, ater

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള കേസില്‍ സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജി കോടതി തളളിയ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി വിജയ് ബാബു. 2010 മുതലുളള സാന്ദ്ര തോമസിന്റെ ചാറ്റുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ലൈംലൈറ്റില്‍ വരാന്‍ ശ്രമിക്കരുതെന്നും വിജയ് ബാബു കുറിച്ചു. സാന്ദ്രയുടെ അസൂയ ജനങ്ങളെ കാണിക്കരുതെന്നും തന്നെ പ്രകോപിപ്പിക്കരുതെന്നും നടന്‍ പറഞ്ഞു. അങ്ങനെ ഉണ്ടായാല്‍ തെളിവ് സഹിതം പല വിവരങ്ങളും പുറത്തുവിടുമെന്നും വിജയ് പറഞ്ഞു.

'നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആണ് നിയമത്തിന്റെ കണ്ണില്‍ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും. അത്രേ എനിക്കുപറയാനുള്ളു സാന്ദ്ര. സാന്ദ്ര ഇനി ഓക്കാനിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയാല്‍ സമൂഹത്തില്‍ അപഹാസ്യരാവാതിരിക്കാമെന്ന് ഓര്‍ത്താല്‍ നന്ന്', വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

കൂടാതെ കോടതി വിധിക്ക് ശേഷം മുന്‍പ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ ചെറിയ തിരുത്ത് വരുത്തി വിജയ് ഇങ്ങനെ എഴുതി...'സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. സാന്ദ്ര തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അവള്‍ മത്സരിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാന്‍ കഴിയൂ. ആരാണ് അതിനെ എതിര്‍ക്കുന്നത്. അവള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാവുന്നിടത്തോളം സെന്‍സര്‍ വ്യക്തികള്‍ക്കല്ല, സ്ഥാപനത്തിനാണ്. കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവര്‍ 2016ല്‍ നിയമപരമായി രാജിവച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു) അവരുടെ വിഹിതമോ അതില്‍ കൂടുതലോ വാങ്ങിയ ശേഷം. 10 വര്‍ഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല, കോടതി തീരുമാനിച്ചു. തീരുമാനത്തെ മാനിക്കുന്നു..', വിജയ് ബാബു കുറിച്ചു.

'ഒന്ന് ഓര്‍ക്കണം ടെക്നോളജി എല്ലാവര്‍ക്കും ഉള്ളതാണ് 2010 മുതലുള്ള ചാറ്റുകള്‍ എന്റെ പക്കല്‍ ഉണ്ട്. സ്വന്തമായി കഷ്ടപ്പെട്ട് വന്നവരുടെ പേരില്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ലൈംലൈറ്റില്‍ വരാന്‍ ശ്രമിക്കരുത്. തന്റെ അസൂയ ജനങ്ങളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കരുത്. എന്നെ പ്രകോപിപ്പിച്ചാല്‍ എന്റെ പക്കല്‍ ഉള്ള സകല വിവരങ്ങളും തെളിവ് സഹിതം പുറത്തു വിടും. നന്ദി സാന്ദ്ര...എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ് അവറ്റകള്‍ മനുഷ്യരേക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്നവരാണ്', വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.

എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തളൡത്. നാമനിര്‍ദേശ പത്രിക തളളിയതിനെ ചോദ്യം ചെയ്ത് സാന്ദ്ര കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ വിധി നിരാശജനകമാണെന്നും, നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നുമായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം.

Ads by Google
Thursday 14 Aug 2025 09.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google