Thursday, March 19, 2026 Last Updated 51 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 04.51 PM

വൈബ്രന്റ് സീക്വന്‍ഡ് റെഡ് സാരിയ്ക്കൊപ്പം ഗ്രീന്‍ ഹാള്‍ട്ടര്‍ നെക്ക് ബ്ലൗസും ധരിച്ച് എലഗന്റ് ലുക്കില്‍ സൊണാലി ബിന്ദ്ര; തരംഗമായി ചിത്രങ്ങള്‍

ബോളിവുഡിന്റെ ഹോട്ട് ഹീറോയിനായിരുന്ന സൊണാലി ബിന്ദ്ര സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ റെഡ് സീക്വന്‍ഡ് സാരിയില്‍ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം.
uploads/news/2025/08/795992/Untitled-6.jpg
Sonali Bendre (Image Source: Instagram)

ബോളിവുഡിന്റെ സൂപ്പര്‍നായികയായി ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന അഭിനേത്രിയാണ് സൊണാലി ബിന്ദ്ര. മോഡലായി കരിയർ ആരംഭിച്ച സൊണാലി 1994 ൽ ആഗ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. റൊമാന്റിക് ആക്ഷൻ ചിത്രമായ ദിൽജലെയിലൂടെയാണ് സൊണാലിയുടെ കരിയറിൽ വഴിത്തിരിവ് ഉണ്ടായത്. ഡ്യൂപ്ലിക്കേറ്റ്, മേജർ സാബ്, നാടകം സഖ്ം, സർഫറോഷ്, കാദലാർ ദിനം, ഹം സാത്ത് സാത്ത് ഹേ എന്നിവയിലൂ​ടെ താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. ഹിന്ദിയില്‍ മാത്രമല്ല തെലുങ്കിലും താരം വിജയം നേടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അതിലൂടെ ഫോട്ടോഷൂട്ടുകളും തന്റെ വിശേഷങ്ങളുമെല്ലാം പങ്കിടാറുണ്ട്. താന്‍ അർബുദത്തോട് പൊരുതി ജയിച്ചതും തന്റെ ക്യാന്‍സര്‍ അതിജീവനത്തെക്കുറിച്ചും അതിലൂടെ പല തവണ മനസ്സു തുറന്നിട്ടുണ്ട്. മെറ്റാസ്റ്റാറ്റിക്ക് കാന്‍സര്‍ ബാധിച്ച താരം രോഗചികിത്സയ്ക്കായി മുടി മുറിച്ചതുൾപ്പടെയുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പങ്കിടുകയാണ് താരം. വൈബ്രന്റ് സീക്വന്‍ഡ് സാരിയില്‍ ഹോട്ട് ഗ്ലാമര്‍ ലുക്കിലാണ് താരം. ഗ്രീന്‍ കളര്‍ ഹാള്‍ട്ടര്‍ നെക്ക് ബ്ലൗസാണ് താരം ഈ സാരിയ്ക്കൊപ്പം ധരിച്ചിരിക്കുന്നത്. ഹോട്ട് എലഗന്റ് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. കളേഴ്സ് ടിവിയിലെ പതി പത്നി പംഗ എന്ന ജോഡി റിയാലിറ്റി ഷോയുടെ അവതാരകയാണ് താരമിപ്പോള്‍.

Ads by Google
Wednesday 13 Aug 2025 04.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google